'ഇനി രാഷ്ട്രീയത്തിലേക്കില്ല'; സുപ്രധാന പ്രഖ്യാപനവുമായി ശശികല

Update: 2021-03-03 16:56 GMT
ചെന്നൈ: രാഷ്ട്രീയവും പൊതുജീവിതവും അവസാനിപ്പിക്കുകയാണെന്നും ഇനി തമിഴ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ജയില്‍ മോചിതയായ മുന്‍ എഐഎഡിഎംകെ നേതാവ് വി കെ ശശികല. അഴിമതിക്കേസില്‍ നാല് വര്‍ഷം നീണ്ട ശിക്ഷയ്ക്ക് ശേഷം ജനുവരി 27നാണ് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത സഹായിയായ ശശികല ജയില്‍ മോചിതയായത്. ശശികലയുടെ തുടര്‍ന്നുള്ള രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് ആകാംക്ഷ നിലനില്‍ക്കെയാണ് രാഷ്ട്രീയ ജീവിതം തന്നെ ഉപേക്ഷിക്കുന്നുവെന്ന സുപ്രധാന പ്രഖ്യാപനം നടത്തിയത്. സംസ്ഥാന നിയമസഭയിലേക്കു ഏപ്രില്‍ 6ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

    പ്രധാന ശത്രു ഡിഎംകെ ആണെന്നും അണ്ണാഡിഎംകെ പ്രവര്‍ത്തകര്‍ ഒരുമിച്ച് നില്‍ക്കണമെന്നും ശശികല വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ഡിഎംകെയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. അണ്ണാഡിഎംകെ ഭരണം തുടരണമെന്നാണ് ജയലളിതയുടെ സ്വപ്നം. അത് നിറവേറ്റണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അണ്ണാഡിഎംകെ ഭരണം തുടരാന്‍ പ്രാര്‍ത്ഥിക്കുന്നു. അധികാരമോ പാര്‍ട്ടി പദവിയോ ആഗ്രഹിക്കുന്നില്ലെന്നും ശശികല വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി.

Tags:    

Similar News