ടാങ്കര്‍ ലോറി സമരം ഇന്നു മുതല്‍; ഇന്ധന ക്ഷാമത്തിന് സാധ്യത
600 ഓളം ലോറികളാണ് ഇന്ധന വിതരണം നടത്താതെ പണി മുടക്കുന്നത്.
കൊച്ചി: എറണാകുളത്തെ ഭാരത് പെട്രോളിയം ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എച്ച്പിസിഎല്‍ എന്നീ സ്ഥാപനങ്ങളിലെ ലോറികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തില്‍. 600 ഓളം ലോറികളാണ് ഇന്ധന വിതരണം നടത്താതെ പണി മുടക്കുന്നത്.
അതേസമയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഇന്ധന വിതരണം നടത്തുന്നതിനാല്‍ സമരം പൊതുജനത്തെ ബാധിക്കില്ല. 13 ശതമാനം സര്‍വിസ് ടാക്‌സ് നല്‍കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തിലാണ് തീരുമാനം എന്ന് പെട്രോളിയം പ്രൊഡക്ട്‌സ് ട്രാന്‍്‌സ്‌പോര്‍ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അറിയിച്ചു. കരാര്‍ പ്രകാരം എണ്ണ കമ്പനികള്‍ ആണ് സര്‍വിസ് ടാക്‌സ് നല്‍കേണ്ടത് എന്നാണ് സംഘടനയുടെ വാദം. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്നാണ് ലോറി ഉടമകളുടെ നിലപാട്.
ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ പെട്രോളിയം കമ്പനികളിലെ ടാങ്കര്‍ ലോറികള്‍ ഇന്നു മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ പമ്പുകളില്‍ പരമാവധി ഇന്ധനം എത്തിച്ച് എണ്ണക്കമ്പനികള്‍. ഇന്നലെ അവധി ദിനമായിരുന്നിട്ടും ഇരുമ്പനത്തെ ബിപിസിഎല്‍, എച്ച്പിസിഎല്‍ ഡിപ്പോകളില്‍ നിന്നു ടാങ്കര്‍ ലോറികളില്‍ ഫില്ലിങ് നടത്തി പമ്പുകളില്‍ എത്തിച്ചു.