കൗമാരക്കാരന്‍ കബീര്‍ തിരിച്ചടിച്ചു; അസന്‍സോളിലെ ആള്‍ക്കൂട്ട ആക്രമണം പഴങ്കഥയായി

തന്നെ വധിക്കാനെത്തിയ അക്രമി കബീറിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടതിനു ശേഷം ഇത്തരത്തിലുള്ള ഒറ്റ ആക്രമണവും ഇവിടെ ഉണ്ടായിട്ടില്ലെന്ന് ഇരകളുടെ കുടുംബങ്ങളെ നിയമപരമായി സഹായിക്കുന്ന ആക്ടിവിസ്റ്റ് സയ്യിദ് മുഹമ്മദ് അഫ്രോസ് പറഞ്ഞു.

Update: 2019-09-18 14:59 GMT

കൊല്‍ക്കത്ത: തന്നെ വധിക്കാനെത്തിയ അക്രമിയെ ആത്മരക്ഷാര്‍ത്ഥം കൊലപ്പെടുത്തിയ കൗമാരക്കാരനായ മുഹമ്മദ് കബീറിന് അസന്‍സോളില്‍ ഇപ്പോള്‍ വീര പരിവേഷമാണ്. ജൂലൈ 23നാണ് പശ്ചിമ ബംഗാളിലെ ബര്‍ദ്ധമാന്‍ ജില്ലയിലെ അസന്‍സോളില്‍വച്ച് അക്രമി സംഘത്തില്‍പെട്ട സൂരജ് ബഹാദൂര്‍ കബീറിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടത്.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് അറുതി

സാമൂഹിക പ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് അഫ്രോസ്

മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുത്വരുടെ ആക്രമണം പതിവായിരുന്ന മേഖലയില്‍ കബീറിന്റെ തിരിച്ചടിയോടെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഓര്‍മയായി. മെയ് മുതല്‍ ബുര്‍ദാവന്‍ ജില്ലയില്‍ 14ല്‍ അധികം ആക്രമണങ്ങളാണ് ഇവിടെ മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുത്വര്‍ നടത്തിയത്.

തന്നെ വധിക്കാനെത്തിയ അക്രമി കബീറിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ട ശേഷം ഇത്തരത്തിലുള്ള ഒറ്റ ആക്രമണവും ഇവിടെ ഉണ്ടായിട്ടില്ലെന്ന് ഇരകളുടെ കുടുംബങ്ങളെ നിയമപരമായി സഹായിക്കുന്ന ആക്ടിവിസ്റ്റ് സയ്യിദ് മുഹമ്മദ് അഫ്രോസ് പറഞ്ഞു.

ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ആക്രമണം

കബീറിന്റെ കുടുംബം

കബീര്‍ ഗുല്‍സാര്‍ മൊഹല്ലയിലെ (ബിപിഎല്‍ കോളനി) വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. പ്ലാസ്റ്റിക് ഫാക്ടറിയില്‍ തൊഴിലാളിയായി ജോലി ചെയ്യുന്ന കബീറിനെ ഭൂരിപക്ഷ സമുദായത്തില്‍ പെട്ട നാലു യുവാക്കള്‍ തടഞ്ഞുനിര്‍ത്തി 'ജയ് ശ്രീറാം' എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് വാക്കുതകര്‍ക്കമുണ്ടാവുകയും കബീര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ അക്രമി സംഘത്തിലെ സൂരജ് ബഹാദൂര്‍, കബീറിനെ പിന്തുടര്‍ന്ന് പിടികൂടുകയും മര്‍ദ്ദിക്കാന്‍ ആരംഭിക്കുകയുമായിരുന്നു. ഇതിനിടെ, ആത്മരക്ഷാര്‍ത്ഥം കബീര്‍ താഴെക്കിടന്ന ഇഷ്ടികയെടുത്ത് അക്രമിയുടെ തലയിലിടിക്കുകയും തുടര്‍ന്ന് സൂരജ് മരിക്കുകയുമായിരുന്നു.

ഗുണ്ടകള്‍ നേരത്തേയും ആക്രമണം നടത്തി

കബീറിനെ ആക്രമിച്ച അതേ ഗുണ്ടകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് നിരവധി തവണ ആക്രമിച്ചിരുന്നതായി ഗുല്‍സാര്‍ മൊഹല്ല നിവാസികള്‍ പറയുന്നു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതിനു പിന്നാലെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പതിവ് സംഭവമായി മാറിയിരുന്നു. നിരവധി മുസ് ലിംങ്ങളുടെ ജീവന്‍ അപഹരിച്ച നിരവധി ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇക്കാലയളവില്‍ സാക്ഷിയായത്. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം കബീറിന് പ്രായപൂര്‍ത്തി ആയിട്ടില്ലെങ്കിലും ഇദ്ദേഹത്തിന്റെ കേസ് ഇപ്പോള്‍ വെസ്റ്റ്ബര്‍ദമാന്‍ (അസന്‍സോള്‍) കോടതിയിലാണ്.

പിന്തുണയുമായി എസ്ഡിപിഐ

എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ധീന്‍ അഹമ്മദ് കബീറിന്റെ വസതി സന്ദര്‍ശിച്ചപ്പോള്‍

കബീറിന് പിന്തുണ അറിയിച്ച് പാര്‍ട്ടി വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ധീന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള എസ്ഡിപിഐ സംഘം കബീറിന്റെ വസതി സന്ദര്‍ശിച്ചിരുന്നു. കബീറിന്റെ കേസ് ബീര്‍ദാവനിലെ ജുവനൈല്‍ കോടതിയിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നും കേസിന്റെ മുഴുവന്‍ ചെലവുകളും വഹിക്കാമെന്നും എസ്ഡിപിഐ നേതൃത്വം അറിയിച്ചതായി കബീറിന്റെ അഭിഭാഷകന്‍ ഇഫ്തിക്കാര്‍ പറഞ്ഞു.

കബീറിന്റെ അഭിഭാഷകന്‍ ഇഫ്തികാര്‍


 


Tags:    

Similar News