ടിഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം 15ാം ദിവസത്തിലേക്ക്; ഒപ്പം ടാക്സിക്കാരും

ഗതാഗതം സ്തംഭിച്ചതോടെ സ്‌കൂളുകളും കോളജുകളും തിങ്കളാഴ്ച തന്നെ അടച്ചുപൂട്ടിയിരുന്നു. സ്വകാര്യ വാഹനങ്ങളാണ് ആളുകള്‍ എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നതിനായി ഉപയോഗിക്കുന്നത്. ജനജീവിതം ദുസ്സഹമായിട്ടുണ്ട്. നിരവധി വ്യാപാര സ്ഥാപനങ്ങളും ഓഫിസുകളും ജീവനക്കാര്‍ എത്താത്തതിനെത്തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.

Update: 2019-10-20 05:10 GMT

തെലങ്കാന: സംസ്ഥാന സര്‍ക്കാരിനെതിരായ ടിഎസ്ആര്‍ടിസി (തെലങ്കാന സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍) ജീവനക്കാരുടെ സമരം 15ദിവസമായിട്ടും ഒത്തുതീര്‍ന്നില്ല. 48000 ലധികം ജീവനക്കാര്‍ ഒക്ടോബര്‍ അഞ്ചുമുതലാണ് കെ ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിനെതിരേ പ്രക്ഷോഭം ആരംഭിച്ചത്. ശമ്പള പരിഷ്‌കരണം, കോര്‍പറേഷന്റെ വിവിധ പോസ്റ്റുകളിലേക്ക് നിയമനം നടത്തുക, ടിഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഏറ്റെടുക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ പണിമുടക്കിയിരിക്കുന്നത്. ഇതോടെ നൂറുകണക്കിന് റൂട്ടുകളില്‍ ബസ്സോട്ടം നിലച്ചിരിക്കുകയാണ്.

അതേസമയം, 50000ലധികം വരുന്ന ടാക്‌സി സര്‍വീസുകളും തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി സര്‍ക്കാരില്‍ സമര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി പണിമുടക്കിനിറങ്ങിയിട്ടുണ്ട്. ഓല, യൂബര്‍ അടക്കമുള്ള ഓണ്‍ലൈണ്‍ ടാക്‌സി സര്‍വീസുകളും പണിമുടക്ക് നടത്തുന്നുണ്ട്.

ഗതാഗതം സ്തംഭിച്ചതോടെ സ്‌കൂളുകളും കോളജുകളും തിങ്കളാഴ്ച തന്നെ അടച്ചുപൂട്ടിയിരുന്നു. സ്വകാര്യ വാഹനങ്ങളാണ് ആളുകള്‍ എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നതിനായി ഉപയോഗിക്കുന്നത്. ജനജീവിതം ദുസ്സഹമായിട്ടുണ്ട്. നിരവധി വ്യാപാര സ്ഥാപനങ്ങളും ഓഫിസുകളും ജീവനക്കാര്‍ എത്താത്തതിനെത്തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.

പ്രക്ഷോഭവുമായി ശനിയാഴ്ച തെരുവിലിറങ്ങിയ തൊഴിലാളികളെ സംഘര്‍ഷത്തെത്തുടര്‍ന്ന് പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കരാര്‍ ജീവനക്കാരെ ഉപയോഗിച്ച് 516 ബസ്സുകള്‍ കഴിഞ്ഞദിവസം കോര്‍പറേഷന്‍ സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ സര്‍വീസുകള്‍ തടയാന്‍ ജീവനക്കാര്‍ ശ്രമിച്ചതും ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായതും പല സര്‍വീസുകളെയും പാതിവഴിയില്‍ ഉപേക്ഷിച്ചു.

നിരവധി ജീവനക്കാര്‍ ആത്മഹത്യ ശ്രമങ്ങള്‍ നടത്തുന്നുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇതിനോടകം രണ്ടുപേരാണ് ജീവനൊടുക്കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും പ്രതിപക്ഷവും സമരം ഏറ്റെടുത്തിട്ടുണ്ട്. സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച തുടരുകയാണ്.

Tags:    

Similar News