തെലുങ്ക് പിന്നണി ഗായകന്‍ ജി ആനന്ദ് കൊവിഡ് ബാധിച്ച് മരിച്ചു
കുറച്ചുദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ഓക്‌സിജന്‍ ലെവല്‍ 55 ലേക്ക് താഴുകയും എന്നാല്‍ കൃത്യസമയത്ത് അദ്ദേഹത്തിന് വെന്റിലേറ്റര്‍ നല്‍കാന്‍ കഴിയാതെ വരികയും ചെയ്തു. ഇതെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ദ ഹിന്ദു റിപോര്‍ട്ട് ചെയ്തു.
ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജി ആനന്ദ് (67) കൊവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദ് ബി എന്‍ റെഡ്ഡി നഗറിലുള്ള സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ഓക്‌സിജന്‍ ലെവല്‍ 55 ലേക്ക് താഴുകയും എന്നാല്‍ കൃത്യസമയത്ത് അദ്ദേഹത്തിന് വെന്റിലേറ്റര്‍ നല്‍കാന്‍ കഴിയാതെ വരികയും ചെയ്തു. ഇതെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ദ ഹിന്ദു റിപോര്‍ട്ട് ചെയ്തു.
Senior Singer #GAnand Garu is in Very Critical condition.
— venu_music (@venusrirangam) May 6, 2021
He is admitted in Tirumala Hospital B.N.Reddy Nagar.
Oxygen levels have come down to 55 & he is in need of a ventilator which is not readily available in that hospital. So kindly RT & help him@RRRMovie @MythriOfficial
ആന്ധ്രയിലെ ശ്രീകുളത്ത് ജനിച്ച ജി ആനന്ദ്, പാണ്ഡണ്ടി കാപ്പുറം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചെന്നൈയിലാണ് കരിയര്‍ ആരംഭിച്ചതെങ്കിലും ഘണ്ടസാലയുടെ മരണത്തിന് ശേഷം തെലുങ്ക് സിനിമാരംഗത്തേക്ക് എത്തുകയുമായിരുന്നു. നിരവധി സിനിമകളില്‍ പാടിയിട്ടുള്ള അദ്ദേഹം ഭക്തിഗാന ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്.അമേരിക്കാ അമ്മായി, ആമേ കാത, കല്‍പ്പന, ധന വീര, ബംഗാരക്ക, പ്രാണം ഖാരീദു തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
പിന്നണി ഗാനരംഗത്തുനിന്ന് പിന്നീട് സംഗീത സംവിധാനത്തിലും അദ്ദേഹം തിളങ്ങി. ഗാന്ധിനഗര്‍ രേവണ്ട വീതി, രംഗവല്ലി തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. കൊവിഡ് രണ്ടാം തരംഗത്തില്‍ സിനിമാലോകത്തെ ഏഴാമത്തെ മരണമാണ് 72 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നടന്‍ പാണ്ഡു, ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ, ഗായകന്‍ കോമങ്കന്‍, നടി അഭിലാഷ പാട്ടീല്‍, നടി ശ്രീപ്രദ, എന്നിവരും കൊവിഡിനെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് മരിച്ചത്.