കൊവിഡ് 19: തമിഴകത്തും തബ്‌ലീഗിനെതിരേ മാധ്യമങ്ങള്‍ ഭീതിപരത്തുന്നു

തമിഴ്‌നാട്ടിലെ പോളിമര്‍ ടിവി,ദിനതന്തി തുടങ്ങിയ മാധ്യമങ്ങളില്‍ വാസ്തവ വിരുദ്ധ വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. കൊയമ്പത്തൂരിലെ അഞ്ച്‌പേര്‍ക്കൊഴികെ ബാക്കിയുള്ളവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു എന്ന നിലയിലാണ് മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നത്.

Update: 2020-04-03 12:17 GMT

കോയമ്പത്തൂര്‍: കൊവിഡ് 19 ബാധയുമായി ബന്ധപ്പെട്ട് തബ്‌ലീഗ് ജമാഅത്തിനെതിരേ തമിഴകത്തും വ്യാജ വാര്‍ത്ത നല്‍കി മാധ്യമങ്ങള്‍ ഭീതിപരത്തുന്നുവെന്ന് ആക്ഷേപം.

ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് മര്‍ക്കസില്‍ നടന്ന തമിഴ്‌നാട് സംസ്ഥാനത്തിന്റെ ജോഡി (വാര്‍ഷിക പ്രതിനിധി സഭ)ല്‍ കൊയമ്പത്തൂരില്‍ നിന്ന് പങ്കെടുത്ത 40 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതില്‍ ആദ്യഘട്ട രക്ത പരിശോധനയില്‍ തന്നെ നെഗറ്റീവ് എന്ന് തെളിഞ്ഞ അഞ്ച് പേരെ വിട്ടയച്ചിട്ടുണ്ട്. ബാക്കി 35 പേരുടെ രക്ത സാമ്പിള്‍ കൂടുതല്‍ പരിശോധനക്കായി അയച്ചിരിക്കുകയാണ്. ആദ്യഘട്ട പരിശോധനയില്‍ വൈറസ് ബാധ സംശയിക്കുന്നതിനാലാണ് വിദഗ്ദ്ധ പരിശോധനക്കയച്ചത്.

ഇതിന്റെ റിസള്‍ട്ട് വന്ന ശേഷമേ കൊവിഡ് 19 രോഗമുണ്ടോ എന്ന് സ്ഥിരീകരിക്കാനാവൂ. ഈ പരിശോധന ചെലവേറിയതാ

തിനാല്‍ പ്രാഥമിക പരിശോധനയില്‍ കൃത്യമായ റിസള്‍ട്ട് ലഭിക്കത്തവരുടെതോ സംശയം തോന്നുന്നവരുടെതോ ആണ് അയച്ച് കൊടുക്കുക. ഇവയില്‍ ഇതുവരെ പുറത്തുവന്ന 99 ശതമാനം റിസള്‍ട്ടും നെഗറ്റീവായിട്ടുണ്ട്.

എന്നാല്‍ തമിഴ്‌നാട്ടിലെ പോളിമര്‍ ടിവി,ദിനതന്തി തുടങ്ങിയ മാധ്യമങ്ങളില്‍ വാസ്തവ വിരുദ്ധ വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. കൊയമ്പത്തൂരിലെ അഞ്ച്‌പേര്‍ക്കൊഴികെ ബാക്കിയുള്ളവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു എന്ന നിലയിലാണ് മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ജനങ്ങളെ ഭീതിയലാക്കുന്ന വിധമുള്ള പ്രചാരണങ്ങളും നടക്കുന്നു. റിസള്‍ട്ട് നെഗറ്റീവ് ആയവരേയും ആരോഗ്യവകുപ്പും പോലിസും ഇപ്പോള്‍ വീടുകളിലേക്ക് പോകാന്‍ അനുവദിക്കുന്നില്ല. ഇവരെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത് 14 ദിവസത്തേക്ക് സ്‌ക്കൂളില്‍ സജ്ജീകരിച്ച ഐസൊലേഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മാധ്യമങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി സൃഷ്ടിച്ചതാണ്ഇതിന് കാരണം. ഇവര്‍ നാട്ടിലെത്തിയാല്‍ രോഗം പടരുമെന്ന ആശങ്ക പരത്തിയത് മാധ്യമങ്ങളാണെന്ന് കൊയമ്പത്തൂരില്‍ നിന്നുള്ള തബ്‌ലീഗ് വക്താവ് തേജസ് ന്യൂസിനോട് പറഞ്ഞു. 

Tags:    

Similar News