ക്രിപ്‌റ്റോ കറന്‍സി ബില്‍ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കില്ല

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമവും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതു സംബന്ധിച്ച നിയമങ്ങളും സമന്വയിപ്പിച്ചായിരിക്കും ഡിജിറ്റല്‍ കറന്‍സി സംബന്ധിച്ച നിയമ കൊണ്ടുവരിക

Update: 2021-12-20 11:27 GMT

ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സി വിനിയോഗം നിയമ പരമായി അംഗീകരിക്കുകയും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് നിയമ പരമായ ശിക്ഷ ഉറപ്പ് വരുത്തുകയും ചെയ്യുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കില്ലെന്ന് ഉറപ്പായി. ക്രിപ്‌റ്റോ ഖരന്‍സി ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി ഈ മാസം ആദ്യത്തില്‍ പ്രസ്താവനയിറക്കിയിരുന്നു. 23 അവസാനിക്കുന്ന ഈ വര്‍ഷത്തെശൈത്യ കാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കുമെന്ന പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട നിയമങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും എങ്ങനെയായിരിക്കുണമെന്നതിനെ സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗ രേഖ ഇതുവരെ തയ്യാറായിട്ടില്ല.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമവും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതു സംബന്ധിച്ച നിയമങ്ങളും സമന്വയിപ്പിച്ചായിരിക്കും ഡിജിറ്റല്‍ കറന്‍സി സംബന്ധിച്ച നിയമ കൊണ്ടുവരിക. 50 കോടി രൂപവരേ പിഴ ചുത്താവുന്നതും ജയില്‍ വാസവും അടങ്ങുന്ന ശിക്ഷകള്‍ വിഭാവന ചെയ്യുന്ന നിയമമായിരിക്കും കൊണ്ടുവരിക. ഈ ശീത കാലസമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചാല്‍ ശക്തമായ നിയമം കൊണ്ടുവരാന്‍ സാധിക്കില്ല എന്നതിനാലാണ് കൂടുതല്‍ പഠനത്തിനായി മാറ്റിവയ്ക്കുന്നത്.

Tags:    

Similar News