വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിക്കണം: മുസ്‌ലിം സംഘടനകള്‍

കേന്ദ്ര വഖഫ് ആക്ടിന് എതിരാണ് സര്‍ക്കാര്‍ തീരുമാനമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു

Update: 2021-11-22 14:17 GMT
വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിക്കണം: മുസ്‌ലിം സംഘടനകള്‍

കോഴിക്കോട്: വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥ നിയമനം പിഎസ്‌സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് മുസ്‌ലിം സംഘടനകള്‍. തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ച് നിന്നാല്‍ പ്രത്യക്ഷ സമരവും നിയമപരമായ നടപടികളും സ്വീകരിക്കാനാണ് നീക്കം. ഇന്ന് ചേര്‍ന്ന മുസ്‌ലിം നേതൃ സമിതിയോഗത്തിന് ശേഷം മാധ്യമങ്ങളോടാണ് മുസ്്‌ലിം സംഘടനാ ഭാരവാഹികല്‍ ഇക്കാര്യം അറിയച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരെ മുസ്‌ലിം നേതൃസമിതി യോഗത്തില്‍ കടുത്ത വിമര്‍ശനമുണ്ടായി. മത വിശ്വാസികള്‍ അല്ലാത്തവര്‍ മതവിശ്വാസത്തിന്റെഭാഗമായ സ്വത്ത് കൈകാര്യം ചെയ്യുന്ന സ്ഥാപനത്തില്‍ ഉദ്യോഗസ്ഥരായി എത്തുന്നത് വഖഫ് ബോര്‍ഡിനെ ഇല്ലാതാക്കുമെന്നാണ് സംഘടനകളുടെ നിലപാട്. കേന്ദ്ര വഖഫ് ആക്ടിന് എതിരാണ് സര്‍ക്കാര്‍ തീരുമാനമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനം അതാതു സംസ്ഥാനത്തെ വഖഫ് ബോഡുകളാണ് നടത്തേണ്ടതെന്ന കേന്ദ്ര വഖഫ് ആക്ട് നിഷ്‌കര്‍ശിക്കുന്നുണ്ട്.അതിനെ മറികടന്നുകൊണ്ടാണ് സംസ്ഥാനസര്‍ക്കാര്‍ നീക്കം. വഖഫ് സ്വത്ത് ദൈവത്തിന്റെ സ്വത്താണ്. മതബോധമുള്ളവരാണ് അത് കൈകാര്യം ചെയ്യേണ്ടത്. സാദിഖലി തങ്ങള്‍ പറഞ്ഞു.കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്‌ലിം ജമാഅത്ത് യോഗത്തില്‍ പങ്കെടുത്തില്ല.

Tags:    

Similar News