യൂനിവേഴ്‌സിറ്റി കോളജില്‍ പഠനം തുടരാനില്ലെന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി; പരാതിയില്‍ നിന്ന് പിന്മാറിയത് ഭയം കൊണ്ട്

ഭയം കൊണ്ടാണ് കോളജ് മാറാനും പരാതിയില്‍ നിന്ന് പിന്‍വാങ്ങാനും തീരുമാനിച്ചതെന്ന് വിദ്യാര്‍ത്ഥിനിയുടെ ബന്ധു വെളിപ്പെടുത്തി.

Update: 2019-05-14 01:37 GMT

തിരുവനന്തപുരം: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി കോളജ് മാറ്റത്തിന് അപേക്ഷ നല്‍കി. ഭയം കൊണ്ടാണ് കോളജ് മാറാനും പരാതിയില്‍ നിന്ന് പിന്‍വാങ്ങാനും തീരുമാനിച്ചതെന്ന് വിദ്യാര്‍ത്ഥിനിയുടെ ബന്ധു വെളിപ്പെടുത്തി. യൂനിവേഴ്‌സിറ്റി കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം വലിയ വിവാദമായിരുന്നു. ക്യാംപസിലെ എസ്എഫ്‌ഐ യൂനിയന്‍ നേതാക്കളുടെ സമ്മര്‍ദ്ദം കാരണമാണ് മരിക്കാന്‍ ശ്രമിച്ചതെന്ന് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍,് ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പിന്നീട് പെണ്‍കുട്ടി അറിയിച്ചു.

എന്നാല്‍, പെണ്‍കുട്ടി ഇനി യൂനിവേഴ്‌സിറ്റി കോളജില്‍ പഠിക്കാനില്ലെന്ന് തീരുമാനിച്ചിരിക്കുകയാണിപ്പോള്‍. ബന്ധുക്കള്‍ക്കൊപ്പമെത്തി ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി. ആത്മഹത്യാകുറിപ്പില്‍ എസ്എഫ്‌ഐ നേതാക്കളുടെ പേര് പെണ്‍കുട്ടി എഴുതിയിരുന്നു. എന്നാല്‍, കേസില്‍നിന്ന് പിന്നോട്ട് പോയതോടെ പൊലിസ് അന്വേഷണം നിലച്ചമട്ടായി. വിദ്യാഭ്യാസവകുപ്പ് തല അന്വേഷണം തുടരുന്നുണ്ട്. 

Tags:    

Similar News