സര്‍ക്കാരുമായി ഭിന്നതയില്ല; അത്തരം പ്രചാരണം തെറ്റ്; ഗവര്‍ണര്‍

അട്ടപ്പാടിയിലെത്തിയത് സര്‍ക്കാരുമായുള്ള ഭിന്നത കൊണ്ടാണെന്നത് തെറ്റായ പ്രചാരണമാണ്.

Update: 2022-09-12 14:26 GMT
സര്‍ക്കാരുമായി ഭിന്നതയില്ല; അത്തരം പ്രചാരണം തെറ്റ്; ഗവര്‍ണര്‍

പാലക്കാട്: ഓണാഘോഷ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഭിന്നതയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അട്ടപ്പാടിയിലെത്തിയത് സര്‍ക്കാരുമായുള്ള ഭിന്നത കൊണ്ടാണെന്നത് തെറ്റായ പ്രചാരണമാണ്. അദിവാസികളുടെ പരിപാടി ആയതുകൊണ്ടാണ് അട്ടപ്പാടിയില്‍ എത്തിയതെന്നും ഈ പരിപാടിയിലേക്ക് സംഘാടകര്‍ രണ്ടുമാസം മുമ്പ് ക്ഷണിച്ചിരുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഓണം വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിലേക്ക് ഗവര്‍ണറെ ക്ഷണിച്ചില്ലെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം.

തിരുവനന്തപുരത്ത് വര്‍ണാഭമായ സാസ്‌കാരിക ഘോഷയാത്രയോടെയാണ് ഓണാഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴുന്നത്. മുഖ്യമന്ത്രി ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. 76 ഫ്‌ലോട്ടുകളും പത്ത് ഇതര സംസ്ഥാനങ്ങളിലേതുള്‍പ്പെടെ 77 കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും. വൈകിട്ട് 7 ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. നടന്‍ ആസിഫ് അലിയാണ് ചടങ്ങിലെ മുഖ്യ അതിഥി.

Similar News