കര്‍ണാടക ഫലം നിര്‍ണ്ണയിച്ചത് ബഹുത്വ കര്‍ണാടകയും എദ്ദെലു കര്‍ണാടകയും
1957 ശേഷം ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്ത തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്.
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇവരുടെ പ്രധാന ക്യാംപയിന്‍. സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങളിലായി 75ഓളം സമ്മേളനങ്ങളാണ് ഈ രണ്ട് സംഘടനകളും നടത്തിയത്. 80 ഓളം വീഡിയോകളാണ് ഇവര്‍ ഇതിനായി പുറത്തിറക്കിയത്. ഏത് പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ഈ യുവസംഘടനകള്‍ ആവശ്യപ്പെട്ടില്ല. വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുകയായിരുന്നു പ്രധാന പരിപാടി. വോട്ട് ചെയ്യാത്ത യഥാസ്ഥിതിക മുസ് ലിങ്ങളെയും മറ്റ് മത ന്യൂനപക്ഷങ്ങളെയും ബോധവാന്‍മാരാക്കി. 1957 ശേഷം ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്ത തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്. ഇത് തന്നെ ഈ സംഘടനകളുടെ പ്രവര്‍ത്തനത്തിന്റെ മിടുക്ക് കാണിക്കുന്നു.
ജെഡിഎസ്, എസ്ഡിപിഐ എന്നീ പാര്‍ട്ടികളുടെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചില്ലെങ്കിലും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കുറയ്ക്കുമെന്നുള്ള മണ്ഡലങ്ങള്‍ കണ്ടുപിടിച്ച് ഇത് ആ പാര്‍ട്ടികളെ അറിയിച്ചു കൊണ്ടായിരുന്നു ഇവരുടെ മറ്റൊരു പ്രവര്‍ത്തനം. ഇതും വിജയം കണ്ടു. 5, 000 സന്നദ്ധ പ്രവര്‍ത്തകരടങ്ങിയ ഗ്രൂപ്പുകളാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തിച്ചത്. ബിജെപിയുടെ ഐ ടി സെല്ലിന്റെ സംഘടിത പ്രവര്‍ത്തനത്തോട് ഏറ്റുമുട്ടാന്‍ പാകത്തിലുള്ള ഒരു ഗ്രൂപ്പായാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. മൂന്ന ലക്ഷത്തോളം പേരിലേക്ക് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് എത്തിയിരുന്നു. എല്ലാ മേഖലകളിലും ബിജെപി നടത്തിയ ഭരണ പരാജയങ്ങളാണ് പ്രവര്‍ത്തകര്‍ തുറന്ന് കാട്ടിയത്. ഇവരുടെ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തിന്റെ വിധി നിര്‍ണ്ണയിച്ചതിലെ ഒരു പ്രധാന ഘടകം.