ദി കേരള സ്റ്റോറി: ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ വര്‍ഗീയ പ്രചാരണം നടത്തുന്നു: വിസ്ഡം ജില്ലാ ക്യാംപ്
ഐ എസ്‌നെതിരെ കൃത്യമായ നിലപാട് പ്രഖ്യാപിച്ചവരാണ് ഇസ്‌ലാമിക പണ്ഡിതന്മാര്‍.
ഐ എസ് ഇസ്ലാം വിരുദ്ധ ശക്തികളാല്‍ രൂപപ്പെട്ട ആശയമാണ്. ഐ എസ്‌നെതിരെ കൃത്യമായ നിലപാട് പ്രഖ്യാപിച്ചവരാണ് ഇസ്‌ലാമിക പണ്ഡിതന്മാര്‍. ഫാഷിസ്റ്റ് ശക്തികളുടെ അജണ്ടകള്‍ക്ക് വിധേയമാകാത്ത കേരളീയ സമൂഹത്തില്‍ ചിദ്രതയാണ് പ്രസ്തുത ഫിലിം പ്രവര്‍ത്തകരുടെ ലക്ഷ്യമെന്നും ക്യാംപ് അഭിപ്രായപ്പെട്ടു
വ്യക്തികളുടെ വിശ്വാസ താല്‍പര്യങ്ങളെ ചൂഷണം ചെയ്ത് ആത്മീയ തട്ടിപ്പുകള്‍ക്ക് നേത്യത്വം നല്‍കുന്ന പൗരോഹിത്യത്തെ തിരിച്ചറിയണം. ഏകദൈവ വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ച് കൊണ്ടുള്ള യാതൊരു കര്‍മ്മങ്ങള്‍ക്കും ഇസ്‌ലാമികമായി യാതൊരു പ്രസക്തിയുമില്ലെന്നും ക്യാംപ് ഓര്‍മ്മപ്പെടുത്തി.
ആലത്തിയൂര്‍ ദാറുല്‍ ഖുര്‍ആന്‍ ക്യാമ്പസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ക്യാമ്പ് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് അതുല്ലത്തീഫ് സുല്ലമി മാറഞ്ചേരി അധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ അബ്ദുറഷീദ് കൊടക്കാട്, കെ സജ്ജാദ്, ജാമിഅ അല്‍ ഹിന്ദ് ഡയറക്ടര്‍ ഫൈസല്‍ മൗലവി പുതുപ്പറമ്പ് വിവിധ സെഷനുകളില്‍ വിഷയാവതരണം നടത്തി വിസ്ഡം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ശാഹുല്‍ ഹമീദ് പിഎം,അബ്ദു റഹ്‌മാന്‍ മദനി, അബ്ദുള്ള ബാസില്‍ കണ്ണൂര്‍,ഹനീഫ ഓടക്കല്‍ മുജീബ് മദനി ഒട്ടുമ്മല്‍, അബ്ദുല്‍ കരീം മാസ്റ്റര്‍ ബഷീര്‍ കടേങ്ങല്‍ അബ്ദുല്‍ കരീം മാസ്റ്റര്‍ കോട്ടക്കല്‍, നൂറുദ്ദീന്‍ താനാളൂര്‍, മന്‍സൂര്‍ തിരൂരങ്ങാടി, വി അബ്ദുല്‍ ലത്തീഫ് ഹമിദ് എം സി സി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു