ഇടതു മുന്നണിയുടെ പ്രകടന പത്രിക ഇന്നു പുറത്തിറക്കും

പത്രിക തയാറാക്കാനുള്ള ഉപസമിതി രാവിലെ എകെജി സെന്ററില്‍ യോഗം ചേര്‍ന്ന് പത്രിക അംഗീകരിക്കും. പിന്നാലെ വൈകീട്ട് മൂന്നിന് പത്രിക ഔദ്യോഗികമായി പുറത്തിറക്കും.

Update: 2021-03-16 04:28 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പത്രിക തയാറാക്കാനുള്ള ഉപസമിതി രാവിലെ എകെജി സെന്ററില്‍ യോഗം ചേര്‍ന്ന് പത്രിക അംഗീകരിക്കും. പിന്നാലെ വൈകീട്ട് മൂന്നിന് പത്രിക ഔദ്യോഗികമായി പുറത്തിറക്കും.

കഴിഞ്ഞ പ്രകടന പത്രികയിലെ 600 വാഗ്ദാനങ്ങളില്‍ 570ഉം പാലിച്ചെന്ന അവകാശവാദത്തോടെയാണ് പുതിയ പത്രിക പുറത്തിറക്കുന്നത്. നാളെ മുതലാണ് മുഖ്യമന്ത്രി പിണറായി വിജയയന്റെ സംസ്ഥാനതല പ്രചാരണം. ഒരു ദിവസം ഒരു ജില്ലയില്‍ എന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പ്രചാരണം.

ആരോഗ്യ മന്ത്രി കെ കെ ശൈലജയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദനുമടക്കമുള്ളവര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ആള്‍ക്കൂട്ടം ഒഴിവാക്കിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് എത്തുക. കണ്ണൂര്‍ ജില്ലയിലെ എട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

Tags:    

Similar News