എല്ലാവര്‍ക്കും വീട്, വീട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി; അണ്ണാ ഡിഎംകെ പ്രകടനപത്രിക
വിദ്യാഭ്യാസ ലോണുകള്‍ എഴുതിത്തള്ളും,വീട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കും, ഇന്ധനവില കുറയ്ക്കാന്‍ നടപടി സ്വീകരിക്കും, വിദ്യാഭ്യാസം സംസ്ഥാനത്തിന്റെ ലിസ്റ്റിലേക്ക് മാറ്റും, വര്‍ഷത്തില്‍ ആറ് സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
ചെന്നൈ: അണ്ണാ ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും സൗജന്യമായി വാഷിങ്‌മെഷിനും സോളാര്‍ അടുപ്പും ഉള്‍പ്പടെയുളള വാഗ്ദാനങ്ങളാണ് അണ്ണാ ഡിഎംകെ പ്രഖ്യാപിച്ചിരിക്കുന്നത്. റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കും. കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് 2 ജിബി വീതം ഇന്റര്‍നെറ്റ്, സൗജന്യ കേബിള്‍ കണക്ഷന്‍, വിദ്യാഭ്യാസ ലോണുകള്‍ എഴുതിത്തള്ളും,വീട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കും, ഇന്ധനവില കുറയ്ക്കാന്‍ നടപടി സ്വീകരിക്കും, വിദ്യാഭ്യാസം സംസ്ഥാനത്തിന്റെ ലിസ്റ്റിലേക്ക് മാറ്റും, വര്‍ഷത്തില്‍ ആറ് സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.