വീട് കുത്തിത്തുറന്ന് 20 പവനും അരലക്ഷം രൂപയും കാറും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍

Update: 2025-01-16 03:57 GMT
വീട് കുത്തിത്തുറന്ന് 20 പവനും അരലക്ഷം രൂപയും കാറും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍

പാലക്കാട്: വീടുകുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണവും 50,000 രൂപയും കാറും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. കൃഷ്ണഗിരി മഗനൂര്‍പ്പട്ടി മുസിലിക്കോട്ട രാധാകൃഷ്ണനെയാണ് (59) ടൗണ്‍ നോര്‍ത്ത് പോലിസ് സേലത്തുനിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറാം തീയ്യതിയാണ് പുത്തൂര്‍ മാട്ടുമന്തയിലെ അധ്യാപക ദമ്പതിമാരായ എം പ്രകാശ്, പി സജിനി എന്നിവരുടെ വീട്ടില്‍ ഇയാളും സംഘവും മോഷണം നടത്തിയത്. കേസിലെ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി അരവിന്ദ് എന്നയാള്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. ഇയാളുടെ ബന്ധുകൂടിയായ രാധാകൃഷ്ണനാണ് സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. സ്വര്‍ണവും കണ്ടെത്തി.

Similar News