അയല്‍വാസികളുടെ തര്‍ക്കം പോലിസിനെ അറിയിച്ചു; സാക്ഷിയായ മുസ് ലിം യുവാവിന് പോലിസിന്റെ വര്‍ഗീയാധിക്ഷേപവും ക്രൂരമര്‍ദ്ദനവും
2021 മെയ് 17 ന് രാത്രി 9ഓടെ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കം രൂക്ഷമായതോടെ
ഡല്‍ഹി പോലിസിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 100 ലേക്ക് ഫോണ്‍ ചെയ്യുക മാത്രമാണ് വസീം ഖാന്‍ ചെയ്തതെന്ന് അദ്ദേഹത്തിന്റെ അമ്മാവന്‍ തെക്കന്‍ ഡല്‍ഹിയിലെ ഛത്തര്‍പൂരിലെ ചന്ദന്‍ ഹുല്ലയിലെ അഹമ്മദ് അലി പറഞ്ഞു. രണ്ട് സഹോദരന്മാര്‍ അദ്ദേഹത്തിന്റെ അനന്തരവന്റെ വീടിന് പുറത്ത് വഴക്കിട്ടു. തര്‍ക്കം രൂക്ഷമാവുകയും സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഇടപെടുകയും ചെയ്തു. ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞു. ഞാനടക്കം ചിലര്‍ പോലിസ് ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 100ല്‍ വിളിച്ച് ഇടപെടാന്‍ ശ്രമിച്ചതാണെന്ന് ഖാന്‍ പറഞ്ഞു.
തൊട്ടടുത്തുള്ള ഫത്തേപൂര്‍ ബെറി പോലിസ് സ്‌റ്റേഷനില്‍ നിന്ന് പോലീസ് രാത്രി പത്ത് മണിയോടെ സ്ഥലത്തെത്തി. തര്‍ക്കം തീര്‍ക്കുകയും ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തതായി അലി പറഞ്ഞു. അന്നു രാത്രി 11:30 ഓടെ പോലിസ് വസീം ഖാന്റെ വീട്ടിലെത്തി വാതിലില്‍ മുട്ടി. സാക്ഷി എന്ന നിലയില്‍ മൊഴി നല്‍കാന്‍ പോലിസ് സ്‌റ്റേഷനില്‍ അവരോടൊപ്പം പോവണമെന്നായിരുന്നു ആവശ്യം. 100 ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിക്കാന്‍ ശ്രമിച്ച ഞങ്ങള്‍ മൂന്ന് പേരും ഉള്‍പ്പെടെ ആറ് പേരെ പോലിസ് സമീപിച്ചു. മൊഴി നല്‍കാന്‍ ഞങ്ങള്‍ ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. വളരെ വൈകിയെങ്കിലും ഞങ്ങള്‍ പോയി-ഖാന്‍ പറഞ്ഞു. തുടര്‍ന്നാണ് ക്രൂരമര്‍ദ്ദനം അരങ്ങേറിയത്.
ഫത്തേപൂര്‍ ബെറി പോലിസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസ് ഇവരുടെ ഫോണ്‍ പിടിച്ചെടുത്തു. മൂന്നോ നാലോ പോലിസുകാര്‍ ഖാനെ ഒരു പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി. 'അവര്‍ എന്നെ മാറ്റി നിര്‍ത്തി അടിക്കാന്‍ തുടങ്ങി'- ഖാന്‍ പറഞ്ഞു. 'അവര്‍ എന്നെ ലാത്തികള്‍ കൊണ്ട് അടിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ സതീന്ദര്‍ ഗുലിയ എന്നെ കൈമുട്ട് കൊണ്ട് അടിക്കുകയും പിന്നില്‍ ലാത്തി കൊണ്ട് അടിക്കുകയും ചെയ്തു. മറ്റ് രണ്ടുപേരായ പ്രവീണ്‍, ജിതേന്ദര്‍ എന്നിവര്‍ എന്നെ തലകീഴായി പിടിക്കുകയും ചവിട്ടുകയും തല്ലുകയും ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ സതീന്ദര്‍ ഗുലിയ, ഹെഡ് കോണ്‍സ്റ്റബിള്‍ പ്രവീണ്‍, കോണ്‍സ്റ്റബിള്‍ ജിതേന്ദര്‍ എന്നിവരാണ് സാമുദായിക, മുസ് ലിം വിരുദ്ധ അധിക്ഷേപങ്ങള്‍ ഉപയോഗിച്ചതെന്നും യുവാവ് ആരോപിച്ചു. അസഭ്യം പറയുകയും ഇപ്പോള്‍ നിങ്ങള്‍ 100ലേക്ക് വിളിക്കുമോ എന്ന് ചോദിക്കുകയും ചെയ്തു. 100 ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ? നിങ്ങളുടെ ആളുകളാണ് പ്രശ്‌നമുണ്ടായിക്കിയത്. ബ്ലഡി മുല്ലാസ് എന്ന് വിളിച്ചാണ് അധിക്ഷേപമെന്നും ഖാന്‍ ദി വയറിനോട് പറഞ്ഞു.
പുലര്‍ച്ചെ രണ്ടരയോടെയാണ് പോലിസുകാര്‍ ഖാനെ വിട്ടയച്ചത്. 'ഞാന്‍ കടുത്ത വേദനയോടെ വീട്ടിലെത്തി. എന്താണ് സംഭവിച്ചതെന്ന് എന്നെ ഓര്‍മിപ്പിച്ചു. ഉറങ്ങുന്നതിനുമുമ്പ് ഞാന്‍ കുറച്ച് വേദനസംഹാരികള്‍ കഴിച്ചു, 'ഖാന്‍ പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ വേദന കുറയാതായതോടെ വസീം ഖാനും കുടുംബവും അമ്മാവന്‍ അഹമ്മദ് അലി ഉള്‍പ്പെടെയുള്ളവരും നട്ടെല്ലിനു പരിക്കേറ്റാല്‍ ചികില്‍സിക്കുന്ന കേന്ദ്രത്തിലെ ഡോക്ടര്‍മാരെ കാണാന്‍ തീരുമാനിച്ചു. പരിശോധിച്ച ശേഷം നിയമ നടപടി ആവശ്യമാണെന്നും മെഡിക്കല്‍ നിയമ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കണമെന്നും നിര്‍ദേശിച്ചു. സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ പരിശോധനകളിലെല്ലാം ഖാന്റെ നട്ടെല്ലിന് പരിക്കേറ്റതായി വ്യക്തമാണ്.
'കശേരുക്കളുടെ (നട്ടെല്ലിന്റെ) എല്‍ 3, എല്‍ 4 എന്നിവയ്ക്ക് ശസ്ത്രക്രിയ ആവശ്യമാണെന്ന് വസീമിന്റെ ഡോക്ടര്‍ പറഞ്ഞതായി വസീം ഖാന്റെ കുടുംബവുമായി ബന്ധപ്പെട്ട യുനൈറ്റഡ് എഗെയിന്‍സ്റ്റ് ഹേറ്റ് എന്ന സന്നദ്ധ സംഘടനയുടെ നേതാവ് ആക്റ്റിവിസ്റ്റ് നദീം ഖാന്‍ പറഞ്ഞു. ഇന്ത്യന്‍ സ്‌പൈനല്‍ ഇന്‍ജുറീസ് സെന്റര്‍ ഫോര്‍ എംഎല്‍സിയില്‍ (മെഡികോലീഗല്‍ സര്‍ട്ടിഫിക്കറ്റ്) പോയപ്പോള്‍ അവിടത്തെ ആശുപത്രി ജീവനക്കാര്‍ 100 ഹെല്‍പ്പ് ലൈനില്‍ വിളിച്ച് നിങ്ങള്‍ക്കെതിരേ കേസുണ്ടെന്ന് പോലിസിനെ അറിയിച്ചതായും അഹമ്മദ് അലി പറഞ്ഞു.
'ആശുപത്രിയില്‍ നിന്ന് ഫോണ്‍ വിളിച്ച ശേഷം, വസന്ത് കുഞ്ച് പോലിസ് സ്‌റ്റേഷനില്‍ നിന്നുള്ള ആളുകള്‍ വന്ന് വസീമിന്റെ പേര് രേഖപ്പെടുത്തി. പിന്നീട് ഞങ്ങള്‍ സ്വയം സ്‌റ്റേഷനില്‍ പോയി പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചു. പക്ഷേ അവരുടെ അധികാരപരിധിയല്ലാത്തതിനാല്‍ ഫത്തേപൂര്‍ ബെറി സ്‌റ്റേഷനില്‍ പോവാന്‍ പറഞ്ഞു. ഏറെ നേരം വാദിച്ച ശേഷം അവര്‍ വസീമിന്റെ പരാതി രേഖാമൂലം സ്വീകരിച്ചെന്നും മുഹമ്മദ് അലി പറഞ്ഞു. 'ഈ പരിക്കുകള്‍ എന്റെ മരണത്തിന് കാരണമായേക്കാമെന്ന്' തന്റെ പരാതിയില്‍ വസീം ഖാന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഐപിസി സെക്ഷന്‍ 308 (കുറ്റകരമായ നരഹത്യക്ക് ശ്രമം), 326 (അപകടകരമായ ആയുധങ്ങളോ മാര്‍ഗങ്ങളോ ഉപയോഗിച്ച് ഗുരുതരമായ ഉപദ്രവമുണ്ടാക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം ബന്ധപ്പെട്ട പോലിസുകാര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കണമെന്നാണ് ആവശ്യം.
എന്നിട്ടും ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. അതിനുശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ കേസിനെക്കുറിച്ച് ഒരു അപ്‌ഡേറ്റും വന്നിട്ടില്ല. ഫത്തേപൂര്‍ ബെറിയുടെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ്എച്ച്ഒ) കുല്‍ദീപ് സിങ് അന്വേഷണത്തെ കുറിച്ച് പ്രതികരിക്കാനും തയ്യാറായിട്ടില്ല. ഇത് ദക്ഷിണ ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ (ഡിസിപി) അധികാരപരിധിയിലാണെന്ന് വാദിച്ചു. ഡിസിപി അതുല്‍ കുമാര്‍ താക്കൂറുമായി ബന്ധപ്പെട്ടപ്പോള്‍ 'അന്വേഷണം തുടരുകയാണ്' എന്നായിരുന്നു മറുപടി. 'കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ വിശദാംശങ്ങള്‍ ഞങ്ങളുടെ പക്കലുണ്ടെന്നും നദീം ഖാന്‍ പറഞ്ഞു. 'ഞങ്ങള്‍ ആദ്യം ഈ പരാതി പോലീസുമായി ബന്ധപ്പെട്ട് എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് നോക്കുകയാണ്. അതേസമയം ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ ഒരു നിവേദനം രജിസ്റ്റര്‍ ചെയ്യും. ഇതൊക്കെയാണെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെങ്കില്‍, ഞങ്ങള്‍ അഭിഭാഷകരുമായി ആലോചിച്ച് കോടതിയെ സമീപിക്കുമെന്നും നദീം ഖാന്‍ ദി വയറിനോട് പറഞ്ഞു.
'Thrashed' for Phoning Delhi Police Helpline, Muslim Man Needs Spinal Surgery