ആംബുലന്‍സ് മറിഞ്ഞ് രോഗി ഉള്‍പ്പെടെ മൂന്നു മരണം; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്
തൃശ്ശൂര്‍: കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. എരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അപകടം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ ഉള്‍പ്പെടെ ആറുപേരായിരുന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. രോഗിയുമായി അതിവേഗത്തിലെത്തിയ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ന്യുമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിനയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് അപകടം. പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ ഷുഹൈബ്, ഫാരിസ്, സാദിഖ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.