ജോര്‍ജിയയില്‍ വിമാനം തകര്‍ന്ന് മൂന്നു മരണം

Update: 2021-02-28 01:21 GMT
മയാമി: അമേരിക്കയിലെ ജോര്‍ജിയ സംസ്ഥാനത്ത് ചെറു വിമാനം തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു. ജോര്‍ജിയയിലെ ഗെയിന്‍സ്‌വില്ലില്‍നിന്ന് ഫ്‌ലോറിഡയിലെ ഡെയ്‌റ്റോണ ബീച്ചിലേക്കു പോയവരാണ് മരിച്ചത്. വിമാനം പറന്നുയര്‍ന്നു കുറച്ചുസമയത്തിനകം തകര്‍ന്നുവീഴുകയായിരുന്നു. ഒഹിയോ സ്വദേശി മാത്യു ഡെല്‍നോസി (39), ഗെയിന്‍സ്‌വില്ലി സ്വദേശികളായ കോര്‍ട്ണി ഫ്‌ലാന്‍ഡേര്‍സ് (45), ഡാന്‍ ഡെല്‍നോസി (44) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു.




Similar News