ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുസ്ലിം ബാലന് മര്‍ദ്ദനം; മൂന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അക്രമത്തിന് നേതൃത്വം നല്‍കിയ കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ കന്യാനയിലുള്ള സംഘ പരിവാര പ്രവര്‍ത്തകനായ ദിനേശയുള്‍പ്പെടെ മൂന്നു പേരാണ് അറസ്റ്റിലായത്.

Update: 2020-05-29 17:56 GMT

ദക്ഷിണ കന്നഡ: കര്‍ണാടക അതിര്‍ത്തി പ്രദേശമായ സേലത്തൂരില്‍ ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുസ്ലിം ബാലനെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യപ്രതിയും കൂട്ടാളികളും അറസ്റ്റില്‍. അക്രമത്തിന് നേതൃത്വം നല്‍കിയ കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ കന്യാനയിലുള്ള സംഘ പരിവാര പ്രവര്‍ത്തകനായ ദിനേശയുള്‍പ്പെടെ മൂന്നു പേരാണ് അറസ്റ്റിലായത്.

ഏപ്രില്‍ 21നാണ് കേസിനാസ്പദമായ സംഭവം. എന്നാല്‍, അക്രമ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പരാതി നല്‍കിയാല്‍ കൊന്നു കളയുമെന്ന ഭീഷണിയെതുടര്‍ന്ന് സംഭവം കുട്ടി വീട്ടുകാരോട് പോലും പങ്കുവച്ചിരുന്നില്ല.

ആക്രമണ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെ എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ കനത്ത പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതികളെ ജനകീയമായി പ്രതിരോധിക്കുമെന്ന് എസ്ഡിപിഐ വ്യക്തമാക്കിയതിനു പിന്നാലെയാണ്

കര്‍ണാടക പോലിസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മുതിര്‍ന്നത്.

ശബരിമല ഹര്‍ത്താല്‍ ദിവസം ബായാറിലെ കരീം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ് ദിനേശ് കന്യാന. ഇയാള്‍ക്കെതിരെ മഞ്ചേശ്വരം, ബണ്ട്വാള്‍, വിട്ള, സൂറത്കല്‍ സ്റ്റേഷനുകളില്‍ കേസുകളുള്ളതായി പോലിസ് വ്യക്തമാക്കി. 

Tags:    

Similar News