കാറില്‍ കഞ്ചാവ് കടത്തിയ മൂന്നംഗ സംഘം പിടിയില്‍
വാഹന പരിശോധനക്കിടയിലാണ് കാറില്‍ അടിവാരം ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവ് എലിക്കാട് മണിയംകുഴിയില്‍ വെച്ച് പോലിസ് പിടികൂടിയത്.
കോഴിക്കോട്: കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന സംഘത്തെ താമരശ്ശേരി പോലിസ് പിടികൂടി. വാഹന പരിശോധനക്കിടയിലാണ് കാറില്‍ അടിവാരം ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവ് എലിക്കാട് മണിയംകുഴിയില്‍ വെച്ച് പോലിസ് പിടികൂടിയത്. കാറില്‍ ഉണ്ടായിരുന്ന കൊടുവള്ളി ചുണ്ടപ്പുറം സ്വദേശി അഷ്‌റഫലി, വേനപ്പാറ പെരുവില്ലി നെച്ചൂളി മുസ്താഖ്, പടനിലം ചക്കാലക്കല്‍ റമീസ് എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു. അര കി.ഗ്രാമിലേറെ കഞ്ചാവാണ് ഇവരില്‍നിന്നു പിടികൂടിയത്.
താമരശ്ശേരി എസ്‌ഐ സനല്‍രാജ്, സുരേഷ്, എഎസ്‌ഐ യൂസഫലി, സീനിയര്‍ സിപിഒമാരായ മോഹനന്‍, ലിനീഷ്, സൂരജ്, സിപിഒ മാരായ മണിലാല്‍, രതീഷ്, സുബിന്‍ എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. കൊടുവള്ളി ഭാഗത്ത് വിതരണം ചെയ്യാനായാണ് കഞ്ചാവ് കൊണ്ടു പോയതെന്ന് പോലിസ് പറഞ്ഞു.