മലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; യുവാവ് കസ്റ്റഡിയില്‍

കരുവന്നൂര്‍ സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള തര്‍ക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് സംശയിക്കുന്നത്.

Update: 2023-03-24 12:10 GMT
മലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; യുവാവ് കസ്റ്റഡിയില്‍

തൃശ്ശൂര്‍: മൈസൂരുവിലെ ജോലിസ്ഥലത്ത് മലയാളി യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ഊരകം സ്വദേശി ചെമ്പകശ്ശേരി പരേതനായ ഷാജിയുടെയും രഹനയുടെയും മകള്‍ സെബീന(30) ആണ് മരിച്ചത്. സബീനയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൊലപാതകമാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കരുവന്നൂര്‍ സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള തര്‍ക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് സംശയിക്കുന്നത്. മൈസൂരുവില്‍ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയായ സെബീനയെ വ്യാഴാഴ്ച പുലര്‍ച്ചെ കഴുത്ത് മുറിഞ്ഞ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സബീനയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ മൈസൂരു പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിവാഹിതയാണെങ്കിലും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് യുവതി കഴിഞ്ഞിരുന്നത്. 10 വയസ്സുള്ള മകനുണ്ട്. തൃശൂര്‍ സ്വദേശിയായ ഷഹാസ് എന്ന ആണ്‍സുഹൃത്തിനോടൊപ്പമായിരുന്നു മൈസൂരുവില്‍ താമസിച്ചിരുന്നത്. സംഭവസമയം ആണ്‍സുഹൃത്തും ഒപ്പമുണ്ടായിരുന്നു. സരസ്വതിപുരം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വിവാഹം സംബന്ധിച്ച് ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും മരണം കൊലപാതകമാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഷഹാസിനെ റിമാന്റ് ചെയ്തിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Tags:    

Similar News