മലപ്പുറം: ഭര്‍തൃമതിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയായ യുവാവിനെ കൊവിഡ് ചികില്‍സയ്ക്കിടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ കോടമല ചോലക്കാടന്‍ മുഹമ്മദ് ഷമീം(22) ആണ് മരിച്ചത്. ഭര്‍തൃമതിയായ യുവതിയെ സ്നേഹം നടിച്ച് പ്രലോഭിപ്പിച്ച് കാറില്‍ കൊണ്ടുപോയി അട്ടപ്പാടിയില്‍െ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ആഭരണം കവരുകയും ചെയ്‌തെന്ന കേസിലാണ് ഷമീം അറസ്റ്റിലായത്. റിമാന്റില്‍ കഴിയുകയായിരുന്ന പ്രതി കൊവിഡ് ചികില്‍സാ കേന്ദ്രത്തിലാണ് തൂങ്ങി മരിച്ചത്. കോട്ടക്കല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇക്കഴിഞ്ഞ 28നാണ് ഷമീം അറസ്റ്റിലായത്. 31നു കൊവിഡ് സ്ഥിരീകരിച്ച ഷമീമിനെ മഞ്ചേരി കോഴിക്കോട് റോഡിലെ സിഎഫ്എല്‍സിടി സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. പെരിന്തല്‍മണ്ണ അര്‍ഡിഒ ഇന്‍ക്വസ്റ്റ് ചെയ്യുന്ന മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Torture case accused hanged himself in Covid centre