മതിയായ യാത്രക്കാരില്ല; കേരളത്തിലോടുന്ന ജനശതാബ്ദി ഉള്‍പ്പെടെ ഏഴു സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

കേരളത്തില്‍ സര്‍വീസ് നടത്തിയിരുന്ന തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം തിരുവനന്തപുരം എക്‌സ്പ്രസ് എന്നിവയും പട്‌ന -റാഞ്ചി പിഎന്‍ബിഇ ആര്‍എന്‍സി സ്‌പെഷ്യല്‍ ട്രെയിന്‍, ഗുവാഹത്തി -ജൊര്‍ഹാത്ത് ടൗണ്‍ ജിഎച്ച് വൈ-ജെടിടിഎന്‍ സ്‌പെഷ്യല്‍, ബാര്‍ബീല്‍- ഹൗറ ബിബിഎന്‍ എച്ച്ഡബ്ല്യുഎച്ച് എസ്എപ് സ്‌പെഷ്യല്‍ ട്രെയിനുകളുമാണ് റദ്ദാക്കിയത്.

Update: 2020-09-08 16:55 GMT

ന്യൂഡല്‍ഹി: മതിയായ യാത്രക്കാരില്ലെന്ന് ചൂണ്ടിക്കാട്ടി കേരളത്തില്‍ സര്‍വീസ് നടത്തുന്ന മൂന്നു സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ ഏഴു ട്രെയിനുകള്‍ റെയില്‍വെ റദ്ദാക്കി.

കേരളത്തില്‍ സര്‍വീസ് നടത്തിയിരുന്ന തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം തിരുവനന്തപുരം എക്‌സ്പ്രസ് എന്നിവയും പട്‌ന -റാഞ്ചി പിഎന്‍ബിഇ ആര്‍എന്‍സി സ്‌പെഷ്യല്‍ ട്രെയിന്‍, ഗുവാഹത്തി -ജൊര്‍ഹാത്ത് ടൗണ്‍ ജിഎച്ച് വൈ-ജെടിടിഎന്‍ സ്‌പെഷ്യല്‍, ബാര്‍ബീല്‍- ഹൗറ ബിബിഎന്‍ എച്ച്ഡബ്ല്യുഎച്ച് എസ്എപ് സ്‌പെഷ്യല്‍ ട്രെയിനുകളുമാണ് റദ്ദാക്കിയത്.

ഇവ ശനിയാഴ്ച മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വീസ് നടത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ സാഹചര്യത്തിലാണ് പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തിയത്. ഗണപതി ഫെസ്റ്റീവലിനോടനുബന്ധിച്ചുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ നേരത്തേ സര്‍വീസ് നിര്‍ത്തിയിരുന്നു.

Tags:    

Similar News