ത്രിപുര സംഘര്‍ഷം രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്തു: ജംഇയത്ത് ഉലമ എ ഹിന്ദ്
കുറ്റക്കാര്‍ക്കെതിരെ നടപടിയൊന്നും സ്വീകരിക്കാത്തത് വളരെ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഒരു പ്രത്യേക പ്രത്യയശാസ്ത്രമുള്ള ഒരു പാര്‍ട്ടി അധികാരത്തില്‍ വന്നതോടെ വിഭാഗീയ ഘടകങ്ങള്‍ക്കും അവരുടെ സംഘടനകള്‍ക്കും വളരെയധികം സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്.
ജംഇയത്ത് ഉലമ എ ഹിന്ദ് പ്രതിനിധി സംഘം സംസ്ഥാനം സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപോര്‍ട്ട് പ്രസിദ്ധീകരിച്ചതിനു ശേഷം അദ്ദേഹം കുറ്റപ്പെടുത്തി. 'വിഭാഗീയ സംഘടനകള്‍ കാണിക്കുന്ന ക്രൂരതയും പ്രാകൃതത്വവും, വിഭാഗീയതയുടെ വിഷം ജനങ്ങളുടെ ഹൃദയത്തില്‍ എത്രത്തോളം ആഴ്ന്നിറങ്ങിയിരിക്കുന്നുവെന്ന് കാണിക്കുന്നു' എന്ന് റിപ്പോര്‍ട്ട് പറയുന്നു.
12 മസ്ജിദുകള്‍ അക്രമാസക്തരായ ജനക്കൂട്ടം ആക്രമിച്ചുവെന്നും കടകളും വീടുകളും അക്രമി സംഘം തീവച്ച് നശിപ്പിച്ചെന്നും മദനി പറഞ്ഞു. 'ത്രിപുര കലാപം രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങള്‍ ലഭിക്കുന്ന ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം ദാരുണമായ സംഭവങ്ങള്‍ ഉണ്ടാകുകയും സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒന്നും ചെയ്യുന്നില്ലെങ്കില്‍, അത് നിയമവാഴ്ചയെയും നീതിന്യായ വ്യവസ്ഥയെയും ചോദ്യം ചെയ്യുന്നു'-അദ്ദേഹം പറഞ്ഞു.