നയതന്ത്ര ബാഗിലൂടെ സ്വര്‍ണ്ണക്കടത്ത്: ഒരാളെക്കൂടി എന്‍ ഐ എ അറസ്റ്റു ചെയ്തു

തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂറിനെയാണ് കേസ് അന്വേഷിക്കുന്ന എന്‍ ഐ എ സംഘം അറസ്റ്റു ചെയ്തത്.ദുബായില്‍ നിന്നും വരുന്നതിനിടയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍ ഐ എ സംഘം മുഹമ്മദ് മന്‍സൂറിനെ കസ്റ്റഡിയില്‍ എടുത്തത്

Update: 2021-06-09 08:20 GMT

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ ഒരാള്‍ കുടി എന്‍ ഐ എയുടെ പിടിയിലായി.തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂറിനെയാണ് കേസ് അന്വേഷിക്കുന്ന എന്‍ ഐ എ സംഘം അറസ്റ്റു ചെയ്തത്.ദുബായില്‍ നിന്നും വരുന്നതിനിടയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍ ഐ എ സംഘം മുഹമ്മദ് മന്‍സൂറിനെ കസ്റ്റഡിയില്‍ എടുത്തുത്.

ദുബായില്‍ നിന്നും സ്വര്‍ണ്ണക്കടത്തിനായി കേസിലെ പ്രധാന പ്രതികളിലൊരാളായ ഫൈസല്‍ ഫരീദിനായി സ്വര്‍ണ്ണം നയതന്ത്രബാഗില്‍ ഒളിപ്പിച്ചിരുന്നത് മുഹമ്മദ് മന്‍സൂറിന്റെ നേതൃത്വത്തില്‍ ആയിരുന്നുവെന്നാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,പി എസ് സരിത്ത്, കെ ടി റമീസ്,റബിന്‍സ് അടക്കമുള്ള പ്രതികളെ നേരത്തെ എന്‍ ഐ എ അറസ്റ്റു ചെയ്തിരുന്നു.

Tags:    

Similar News