വ്യാപാര ചര്‍ച്ചകള്‍ നടക്കാനിരിക്കെ ഇന്ത്യയ്‌ക്കെതിരേ ട്രംപ്

Update: 2019-07-09 19:16 GMT

വാഷിങ്ടണ്‍: ഇന്ത്യ യുഎസ് വ്യാപാര ചര്‍ച്ചകള്‍ നടക്കാനിരിക്കെ അമേരിക്കന്‍ സാധനങ്ങള്‍ക്കു ഇന്ത്യ ഏര്‍പെടുത്തിയ തീരുവക്കെതിരേ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്.

ഇന്ത്യ തോന്നിയ പോലെയാണ് ഉല്‍പന്നങ്ങള്‍ക്കു തീരുവ വര്‍ധിപ്പിക്കുന്നതെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഇന്നലെ ഇന്ത്യന്‍ സമയം വൈകീട്ട 6.15ഓടെയാണ് ഇന്ത്യക്കെതിരായ ട്രംപിന്റെ ട്വീറ്റ്.

വ്യാപര ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ പ്രതിനിധികള്‍ അടുത്ത ആഴ്ച ഇന്ത്യയില്‍ എത്താനിരിക്കെയാണ് ട്രംപിന്റെ ട്വീറ്റ്. നേരത്തെ ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നും അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്കുള്ള തീരുവ പിന്‍വലിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ ഇത് അംഗീകരിച്ചിരുന്നില്ല. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് 28 അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ ഉയര്‍ത്തിയത്. 

Tags:    

Similar News