ഡല്‍ഹി മുസ്‌ലിം 'കൂട്ടക്കൊലയെ' അപലപിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍

കൊല്ലുക എന്ന ഉദ്ദേശത്തോടെ കുട്ടികള്‍ പഠിക്കുന്ന പ്രൈവറ്റ് ട്യൂഷന്‍ സെന്ററുകളില്‍ പോലും ഇരുമ്പ് ദണ്ഡുമായി ആക്രമണം നടന്നതായി അദ്ദേഹം ആരോപിച്ചു. 'ഈ ആളുകള്‍ എങ്ങനെ ആഗോള സമാധാനം സാധ്യമാക്കും? അത് അസാധ്യമാണ്. വലിയ ജനസംഖ്യയുള്ളതിനാല്‍ 'തങ്ങള്‍ ശക്തരാണ്' എന്നാണ് പ്രസംഗങ്ങള്‍ക്കിടെ നേതാക്കള്‍ പറയുന്നത്. പക്ഷേ, അത് ശക്തിയല്ലെന്നും സംഘപരിവാര നേതാക്കളെ കുറ്റപ്പെടുത്തി ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

Update: 2020-02-28 01:22 GMT

ആങ്കറ: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 38 പേരുടെ ജീവന്‍ അപഹരിച്ച വര്‍ഗീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മുസ്‌ലിം കൂട്ടക്കൊലയ്‌ക്കെതിരേ ആഞ്ഞടിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. കൂട്ടക്കൊലകള്‍ വ്യാപകമായി നടക്കുന്ന രാജ്യമായി ഇന്ത്യ ഇപ്പോള്‍ മാറിയിരിക്കുകയാണ്. എന്ത് കൂട്ടക്കൊലകള്‍? മുസ്‌ലിംകള്‍ക്കെതിരായ കൂട്ടക്കൊല. ആരാല്‍? ഹിന്ദുത്വരാല്‍.-അദ്ദേഹം പറഞ്ഞു

പൗരത്വ നിയമത്തെച്ചൊല്ലി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ആങ്കറയില്‍ നടന്ന പ്രഭാഷണത്തിലാണ് ഉര്‍ദുഗാന്‍ മുസ്്‌ലിംകള്‍ക്കെതിരായ ആക്രമണത്തില്‍ ശക്തമായി പ്രതികരിച്ചത്. ആക്രമണങ്ങളില്‍ 38 പേര്‍ കൊല്ലപ്പെടുകയും 250ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തോക്കുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് സംഘപരിവാരം ഒരു വിഭാഗത്തിനെതിരേ ആക്രമണമഴിച്ചുവിട്ടത്. അക്രമത്തില്‍ നിരവധി വാഹനങ്ങളും കടകളും വീടുകളും അഗ്നിക്കിരയാക്കിയിരുന്നു.

കൊല്ലുക എന്ന ഉദ്ദേശത്തോടെ കുട്ടികള്‍ പഠിക്കുന്ന പ്രൈവറ്റ് ട്യൂഷന്‍ സെന്ററുകളില്‍ പോലും ഇരുമ്പ് ദണ്ഡുമായി ആക്രമണം നടന്നതായി അദ്ദേഹം ആരോപിച്ചു. 'ഈ ആളുകള്‍ എങ്ങനെ ആഗോള സമാധാനം സാധ്യമാക്കും? അത് അസാധ്യമാണ്. വലിയ ജനസംഖ്യയുള്ളതിനാല്‍ 'തങ്ങള്‍ ശക്തരാണ്' എന്നാണ് പ്രസംഗങ്ങള്‍ക്കിടെ നേതാക്കള്‍ പറയുന്നത്. പക്ഷേ, അത് ശക്തിയല്ലെന്നും സംഘപരിവാര നേതാക്കളെ കുറ്റപ്പെടുത്തി ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News