ഇസ്രായേലുമായി ഇനി യാതൊരുബന്ധവുമില്ല: തുര്‍ക്കി
ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുകയാണ്. ഭാവിയിലും ഒരു ബന്ധവുമുണ്ടാക്കില്ല. ഭരണകക്ഷിയുടെ തീരുമാനം ആണത്. അത് ഭാവിയിലും പാലിക്കും.'' - ഉര്‍ദുഗാന്‍ പറഞ്ഞു.
അങ്കാര: ഇസ്രായേലുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. സൗദി അറേബ്യയും അസര്‍ബൈജാനും സന്ദര്‍ശിച്ച് മടങ്ങിവരവെ വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം ഇക്കാര്യം പറഞ്ഞുവെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്യുന്നത്. '' ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുകയാണ്. ഭാവിയിലും ഒരു ബന്ധവുമുണ്ടാക്കില്ല. ഭരണകക്ഷിയുടെ തീരുമാനം ആണത്. അത് ഭാവിയിലും പാലിക്കും.'' - ഉര്‍ദുഗാന്‍ പറഞ്ഞു.
ഇസ്രായേലിന്റെ നിരന്തരമായ ആക്രമണം ഫലസ്തീനികളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് സൗദിയില്‍ നടന്ന അറബ്-ഇസ്‌ലാമിക് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഇസ്രായേലിന് വേണ്ടതെല്ലാം നല്‍കുകയാണ്. ഇസ്രായേലിനെ തടയാന്‍ മുസ്‌ലിം രാജ്യങ്ങള്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.