താലിബാനുമായി സഹകരിക്കണമെന്ന ആവശ്യവുമായി തുര്‍ക്കി
അഫ്ഗാനിസ്ഥാനില്‍ അധികാരമേറ്റെടുത്ത ശേഷം താലിബാന്‍ തങ്ങള്‍ക്ക് പിന്തുണ തേടിക്കൊണ്ടുള്ള നയതന്ത്ര നീക്കം തുടരുകയാണ്. ഇതിന്റെ ഭാഗമായി തുര്‍ക്കിയിലെത്തിയ അഫ്ഗാന്‍ വിദേശകാര്യ സഹമന്ത്രി അമീര്‍ ഖാന്‍ മുത്തഖിയെ വിദേശകാര്യ മന്ത്രി മൗലത്ത്്കാവുസോഗ്ലു അങ്കാറയില്‍ സ്വീകരിച്ചു.
അങ്കാറ: അഫ്ഗാനിസ്ഥാനില്‍ നിലനില്‍ക്കുന്ന സാമ്പത്തിക സാമൂഹിക പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ താലിബാനെ സഹായിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് തുര്‍ക്കി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തുര്‍ക്കി തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലത്ത്്കാവുസോഗ്ലു ഈ ആവശ്യം മുന്നോട്ടുവച്ചത്. താലിബാന്‍ സര്‍ക്കാറിനുള്ള ഔപചാരിക അംഗീകാരമായി അതിനെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ അധികാരമേറ്റെടുത്ത ശേഷം താലിബാന്‍ തങ്ങള്‍ക്ക് പിന്തുണ തേടിക്കൊണ്ടുള്ള നയതന്ത്ര നീക്കം തുടരുകയാണ്. ഇതിന്റെ ഭാഗമായി തുര്‍ക്കിയിലെത്തിയ അഫ്ഗാന്‍ വിദേശകാര്യ സഹമന്ത്രി അമീര്‍ ഖാന്‍ മുത്തഖിയെ വിദേശകാര്യ മന്ത്രി മൗലത്ത്്കാവുസോഗ്ലു അങ്കാറയില്‍ സ്വീകരിച്ചു.
ഇവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് താലിബാനുമായി അന്താരാഷ്ട്ര സഹകരണം ഉണ്ടാകണമെന്നമൗലത്ത് കാവുസോഗ്ലു നടത്താന്‍ ആവശ്യപ്പെട്ടത്. നിലവിലെ താലിബാന്‍ ഭരണകൂടവുമായി സഹായിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് പറഞ്ഞിട്ടുണ്ട്. വാസ്തവത്തില്‍, അംഗീകാരവും സഹായവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്, 'അദ്ദേഹം പറഞ്ഞു.
'അഫ്ഗാന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ന്നുപോകരുത്. അതിനാല്‍, വിദേശത്ത് അഫ്ഗാനിസ്ഥാന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച രാജ്യങ്ങള്‍ ശമ്പളം നല്‍കാന്‍ കഴിയുന്ന വിധത്തില്‍ കൂടുതല്‍ അയവോടെ പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.കാവുസോഗ്ലു പറഞ്ഞു. യുഎസ് സൈന്യത്തെ പിന്‍വലിച്ചതിന് ശേഷം നാറ്റോ പ്രതിരോധ സഖ്യത്തിലെ ഏക മുസ്‌ലിം ഭൂരിപക്ഷ രാജ്യമെന്ന നിലയില്‍ അഫ്ഗാനിസ്ഥാനില്‍ തുര്‍ക്കി കാര്യമായി ഇടപെടല്‍ നടത്തുന്നുണ്ട്.
ജോലി, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെയുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ താലിബാനോട് ആവശ്യപ്പെട്ടതായി കാവുസോഗ്ലു വ്യക്തമാക്കി. 'ഇത് ഒരു വ്യവസ്ഥയോ ആവശ്യമോ ആയി കാണരുതെന്നും മറ്റ് മുസ്്‌ലിം രാജ്യങ്ങളുടെഅഗ്രഹം കൂടിയാണ് അക്കാര്യമെന്നും താലിബാന്‍ നേതാക്കളെ അറിയിച്ചുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന് മുമ്പ് വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും താലിബാനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കാബൂള്‍ വിമാനത്താവളത്തിന് സുരക്ഷ നല്‍കാന്‍ തയ്യാറാണെന്ന് തുര്‍ക്കി വാക്ക് നല്‍കിയിട്ടുണ്ട്. ഇത് മാനുഷിക പരമായ സഹായമാണ. എന്നാല്‍ താലിബാന്‍ നേതാക്കള്‍ ഈ സഹായം സ്വീകരിച്ചിട്ടില്ല.
ഇതിനിടെ കാബൂളിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാതലത്തില്‍ നിലവില്‍ സര്‍ഡവീസ് നടത്തിക്കൊണ്ടിരുന്ന ഇസ്ലാമാബാദ് ആസ്ഥാനമായുള്ള പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ രണ്ട് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. തുടര്‍ക്കിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മുത്തഖി അഭിപ്രായമൊന്നും മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടില്ല.പാശ്ചാത്യ ഉപരോധം അഫ്ഗാനിസ്ഥാനിലെ സുരക്ഷയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ആഴ്ച ആദ്യം ഖത്തറില്‍ അമേരിക്ക, 10 യൂറോപ്യന്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുമായി താലിബാന്‍ നേതാക്കള്‍ തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് തുര്‍ക്കിയുമായി ചര്‍ച്ച നടത്തിയത്. 3.6 ദശലക്ഷത്തിലധികം സിറിയക്കാര്‍ക്ക് ആതിഥ്യം വഹിക്കുന്ന രാജ്യമാണ് തുര്‍ക്കി.എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് തുര്‍ക്കി യൂറോപ്പിന് വാക്ക് നല്‍കിയിരിക്കുകയാണ്.