ഫതഹുല്ലാ ഗുലന്‍ അന്തരിച്ചു.

2016ലെ രക്തരൂഷിതമായ സൈനിക അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഗുലന്‍ സംഘമാണെന്ന് തുര്‍ക്കി കണ്ടെത്തി

Update: 2024-10-21 08:37 GMT

ന്യൂയോര്‍ക്ക്: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ച മുസ്‌ലിം പണ്ഡിതന്‍ ഫതഹുല്ലാ ഗുലന്‍ (83) അന്തരിച്ചു. ഞായറാഴ്ച്ച യുഎസിലെ പെന്‍സില്‍വാനിയയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തുര്‍ക്കിയില്‍ ഹിസ്‌മെത് എന്ന പേരില്‍ ഇസ്‌ലാമിക പ്രസ്ഥാനം ആരംഭിച്ച ഗുലന്‍ ആദ്യകാലത്ത് ഉര്‍ദുഖാന് പിന്തുണ നല്‍കിയിരുന്നു.

എന്നാല്‍, 2016ലെ രക്തരൂഷിതമായ സൈനിക അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഗുലന്‍ സംഘമാണെന്ന് തുര്‍ക്കി കണ്ടെത്തി. ഏകദേശം 250ഓളം പേരാണ് 2016ലെ അട്ടിമറി ശ്രമത്തില്‍ കൊല്ലപ്പെട്ടിരുന്നത്. 1999 മുതല്‍ അമേരിക്കയില്‍ കഴിയുന്ന ഗുലന്‍, ലോകമെമ്പാടും നിരവധി പേര്‍ പിന്തുടരുന്ന ഗുലന്‍ പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവു കൂടിയാണ്.

Tags:    

Similar News