കണ്ണൂര്‍: വിവാഹം ഉറപ്പിച്ച സുഹൃത്തിന്റെ വീട്ടില്‍ വിരുന്നെത്തിയ രണ്ട് കോളജ് വിദ്യാര്‍ഥിനികളെ പുഴയില്‍ കാണാതായി. ഇരിക്കൂര്‍ കല്യാട് സിബ്ഗ കോളജിലെ വിദ്യാര്‍ഥിനികളായ സൂര്യ, ശഹര്‍ബാന എന്നിവരാണ് ഒഴുക്കില്‍പെട്ടത്. ഇരിട്ടിക്കു സമീപം പടിയൂര്‍ പൂവംകടവില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. പുഴയോരത്ത് കാഴ്ചകാണുന്നതിനിടെ ഒരാള്‍ കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നുവത്രെ. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും ഒഴുക്കില്‍പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരിക്കൂര്‍ പോലിസും ഇരിട്ടിയില്‍ നിന്ന് ഫയര്‍ ഫോഴ്സ് സംഘവും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.