ആരിക്കാടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

Update: 2021-04-26 12:45 GMT

കാസര്‍കോട്: കുമ്പള ആരിക്കാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. കുമ്പളയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കര്‍ണാടക പുത്തൂരിലെ കാര്‍ത്തിക്ക് (18), കീര്‍ത്തന്‍ (19) എന്നിവരാണ് മരിച്ചത്. മൂന്നുപേരും കുളിക്കുന്നതിനിടെ ഒരാള്‍ മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടുപേരും മുങ്ങിപ്പോയത്.

തിരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്. കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ നാട്ടുകാരും മല്‍സ്യത്തൊഴിലാളികളും ഫയര്‍ഫോഴ്‌സും പോലിസും തുടരുകയാണ്. ആരിക്കാടി പാറപ്പുറത്തിന് സമീപത്തുള്ള പുഴയില്‍ കുളിക്കുന്നതിനിടെ തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് അപകടം.

Two drowned while bathing in Arikadi river; one is missing

Tags:    

Similar News