അട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു

Update: 2023-03-30 06:35 GMT

പാലക്കാട്: അട്ടപ്പാടി താഴെമഞ്ചിക്കണ്ടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റു മരിച്ചു. മഞ്ചിക്കണ്ടി സ്വദേശി മാത്യു, ചെര്‍പ്പുളശ്ശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്. സര്‍വീസ് വയറില്‍ അബദ്ധത്തില്‍ കൈതട്ടി മാത്യുവിന് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. മാത്യു അപകടത്തില്‍പ്പെട്ടത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാകാം രാജുവിനു ഷോക്കേറ്റതെന്നാണ് നിഗമനം. പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നുണ്ട്.

Tags:    

Similar News