കരിപ്പൂരില്‍ 45 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു; കടത്താന്‍ ശ്രമിച്ചത് അടിവസ്ത്രത്തിനുളളിലും സോക്‌സിനുളളിലും ഒളിപ്പിച്ച്

45 ലക്ഷം വില വരുന്ന 1.35 കിലോഗ്രാം സ്വര്‍ണം ഇവരില്‍ നിന്നു പിടികൂടി. രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം പിടിച്ചത്.

Update: 2019-06-18 04:17 GMT

മലപ്പുറം: അടിവസ്ത്രത്തിനകത്തും ധരിച്ച സോക്‌സിനകത്തുമായി സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ കരിപ്പൂര്‍ വിമാനത്തവളത്തില്‍ പിടിയിലായി. 45 ലക്ഷം വില വരുന്ന 1.35 കിലോഗ്രാം സ്വര്‍ണം ഇവരില്‍ നിന്നു പിടികൂടി. രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം പിടിച്ചത്.

ഷാര്‍ജയില്‍ നിന്നുളള എയര്‍ അറേബ്യയിലെത്തിയ തിരൂര്‍ സ്വദേശി മുഹമ്മദ് റാഷിഫില്‍ നിന്നും 750 ഗ്രാം തൂക്കമുള്ള മാലയാണ് പിടിച്ചത്. അടിവസ്ത്രത്തിനുളളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

ദുബയില്‍ നിന്നും ഒമാന്‍ എയറിലെത്തിയ തലശ്ശേരി സ്വദേശി മുജീബില്‍ നിന്നും 600 ഗ്രാം സ്വര്‍ണം പിടികൂടി. ധരിച്ച സോക്‌സിനുളളില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് അസി. കമീഷണര്‍ നിഥിന്‍ ലാല്‍, സൂപ്രണ്ടുമാരായ ഗോകുല്‍ദാസ്, ബിമല്‍ദാസ്, ഐസക്ക് വര്‍ഗീസ്, ഇന്‍സ്‌പെക്ടര്‍മാരായ നവീന്‍, മനോജ്, നിഷാദ്, നീല്‍കമല്‍, ഹവില്‍ദാര്‍ ഫ്രാന്‍സിസ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.

സ്വര്‍ണക്കടത്ത് വ്യാപകം കരിപ്പൂര്‍ വിമാനത്തവളം വഴി മലദ്വാരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് മുഹമ്മദ് ഷിഹാബുദ്ദീനും, അടിവസ്ത്രത്തിനുളളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കാസര്‍കോട്ടെ മുഹമ്മദ് നയീമും പിടിയിലായത് ദിവസങ്ങള്‍ക്ക് മുമ്പാണ്.

Tags:    

Similar News