വരാണാസിയില്‍നിന്ന് മടങ്ങിയ രണ്ടു വനിതാ തീര്‍ത്ഥാടകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
വാരണാസിയിലെ തീര്‍ത്ഥാടത്തിനു ശേഷം വെള്ളിയാഴ്ച തിരുവല്ലൂരിലേക്ക് മടങ്ങിയെത്തിയ രണ്ടു വനിതകള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.
ചെന്നൈ: ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനുമുമ്പ് അലഹബാദ്, കാശി, ഗയ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ചെന്നൈയില്‍ തിരിച്ചെത്തിയ 127 അംഗ സംഘത്തിലെ രണ്ടു വനിതാ തീര്‍ത്ഥാടകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വാരണാസിയിലെ തീര്‍ത്ഥാടത്തിനു ശേഷം വെള്ളിയാഴ്ച തിരുവല്ലൂരിലേക്ക് മടങ്ങിയെത്തിയ രണ്ടു വനിതകള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇരുവരും നിലവില്‍ ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.പെരമ്പലൂരില്‍ നിന്നുള്ള 59 കാരിയും നാഗപട്ടണത്തില്‍ നിന്നുള്ള 59 വയസ്സുള്ള മറ്റൊരു സ്ത്രീക്കുമാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ഡീന്‍ ഡോ. പി ബാലാജി പറഞ്ഞു. മാര്‍ച്ച് 15 മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതുവരെ ഇവര്‍ അലഹബാദ്, കാശി, ഗയ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനം നടത്തിയിരുന്നു.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് മാര്‍ച്ച് 24 ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. രോഗികള്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് തിരുവള്ളൂര്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയ ചെന്നൈ, പെരമ്പലൂര്‍, നാഗപട്ടണം തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകരെ ഇപ്പോള്‍ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
മുതിര്‍ന്ന പൗരന്മാരായ 127 ഓളം പേര്‍ വരാണാസിയില്‍ നിന്ന് റോഡ് മാര്‍ഗം വെള്ളിയാഴ്ച തിരുവല്ലൂര്‍ ജില്ലയിലെത്തിയതായി കഴിഞ്ഞ ദിവസം ദ ഹിന്ദു റിപോര്‍ട്ട് ചെയ്തിരുന്നു.
എല്ലാ തീര്‍ഥാടകരെയും ഉടനടി ക്വാറന്റൈനില്‍ പാര്‍പ്പിക്കുകയും കൊവിഡ് 19 പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു.
ലോക്ക് ഡൗണ്‍ മെയ് 3ലേക്ക് നീട്ടിയ ഉടന്‍ സ്വദേശത്തേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ഇവിടെ കുടുങ്ങിക്കിടന്ന തീര്‍ത്ഥാടകര്‍ ആവശ്യപ്പെട്ടതോടെ റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ ഭരണകൂടം അനുമതി നല്‍കുകായിരുന്നു.
തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് തമിഴ്നാട്ടില്‍ 43 പേര്‍ കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,520 ആയി.ആകെ മരണസംഖ്യ 17 ആയി.