കൗശംബി: യുപിയില്‍ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ രണ്ടുവയസുകാരനെ കൊലപ്പെടുത്തി ഗോതമ്പു വീപ്പയില്‍ ഒളിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ ചെറിയച്ഛനുള്‍പ്പെടെ മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. യുപിലെ ഹസന്‍പുര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. രണ്ടുവയസുകാരന്‍ ശിവ വീടിനു വെളിയില്‍ കളിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് ചെറിയച്ഛനായ രാംസുരാതും ഭാര്യയും കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊലയ്ക്കു ശേഷം ഇവര്‍ കുട്ടി!യുടെ മൃതദേഹം ഗോതമ്ബ് നിറച്ച വീപ്പയില്‍ ഒളിപ്പിക്കുകയായിരുന്നു.