തൃശ്ശൂരില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടു വയസ്സുകാരി മരണപ്പെട്ടു

Update: 2023-08-11 18:07 GMT

തൃശ്ശൂര്‍: ചാലക്കുടിയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടു വയസ്സുകാരി മരണപ്പെട്ടു. ജാര്‍ഖണ്ഡ് സ്വദേശി ചന്ദ്രദേവിന്റെ മകള്‍ അനന്യയാണ് മരിച്ചത്. കോട്ടാറ്റ് ഓട്ടുകമ്പനിക്ക് പിന്നിലെ വെള്ളക്കെട്ടില്‍ വീണാണ് അപകടം. ഇന്ന് വൈകിട്ട് മൂന്നോടെയാണ് സംഭവം. കോട്ടാറ്റ് ഓട്ട് കമ്പനിയിലെ ജീവനക്കാരനാണ് ചന്ദ്രദേവ്. ഓട്ടു കമ്പനിക്ക് പുറകിലാണ് ചന്ദ്രദേവും കുടുംബവും താമസിച്ചിരുന്നത്. ഇവര്‍ താമസിച്ചിരുന്ന വീടിന് പുറകില്‍ ആയി മണ്ണെടുത്ത കുഴിയിലെ വെള്ളത്തില്‍ വീണാണ് കുഞ്ഞ് മരിച്ചത്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് പുറകിലെ കുഴിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Tags:    

Similar News