വിമത മന്ത്രിമാരുടെ വകുപ്പുകള്‍ എടുത്ത് മാറ്റി ഉദ്ധവ് താക്കറെ

Update: 2022-06-27 09:38 GMT

മുംബൈ:ഒമ്പത് വിമത മന്ത്രിമാരുടെ വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് കൈമാറി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഭരണസൗകര്യത്തിനായി വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്ക് കൈമാറുകയാണെന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.

ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത കാംപില്‍ നിലവില്‍ ഒമ്പത് മന്ത്രിമാര്‍ ചേര്‍ന്നു.മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, അനില്‍ പരബ്, സുഭാഷ് ദേശായി എന്നിവരുള്‍പ്പെടെ നാല് ക്യാബിനറ്റ് മന്ത്രിമാരാണ് ഔദ്യോഗിക പക്ഷത്ത് ഇപ്പോഴുള്ളത്.ഇതില്‍ ആദിത്യ താക്കറെ ഒഴികെയുള്ളവര്‍ നിയമസഭാ കൗണ്‍സില്‍ അംഗങ്ങളാണ്.

മഹാവികാസ് അഘാഡി സര്‍ക്കാരില്‍ ശിവേസനയ്ക്ക് പത്തു കാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരുമാണുള്ളത്.നാല് സഹമന്ത്രിമാരും ഗുവാഹത്തിയിലെ വിമത കാംപില്‍ ചേര്‍ന്നു.

Tags:    

Similar News