രണ്ട് ഡോസ് വാക്‌സിനുമെടുത്ത ബ്രീട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Update: 2021-07-18 04:40 GMT

ലണ്ടന്‍: രണ്ട് ഡോസ് വാക്‌സിനുമെടുത്ത ബ്രിട്ടന്റെ ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും ക്വാറന്റീനിലാണെന്നും സാജിദ് ജാവിദ് അറിയിക്കുകയായിരുന്നു. ബ്രിട്ടനിലെ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആയില്ലെങ്കില്‍ അദ്ദേഹം 10 ദിവസം ക്വാറന്റീനില്‍ തുടരണം. ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ നേരിട്ട് കണ്ടിരുന്നു. എന്നാല്‍ ഇതില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ കൊവിഡ് മരണത്തെ മുന്നില്‍ കണ്ട് ജീവതത്തിലേക്ക് തിരിച്ചുവന്നതാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.

താന്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതാണെന്നും അതിനാല്‍ തന്നെ തനിക്ക് ലക്ഷണങ്ങളില്ലെന്നും ട്വീറ്റില്‍ സാജിദ് ജാവിദ് വ്യക്തമാക്കിയിരുന്നു. ജനുവരി പകുതിയ്ക്ക് ശേഷം ബ്രിട്ടനിലെ കൊവിഡ് കേസുകള്‍ ഒറ്റ ദിവസം 50000 ന് മുകളിലേക്ക് ഉയരുന്നത് ഇത് ആദ്യമായാണ്. എന്നാല്‍ പ്രായപൂര്‍ത്തിയായവരില്‍ മൂന്നിലൊരു ഭാഗം പേര്‍ വാക്‌സിന്‍ എടുത്തുകഴിഞ്ഞെന്നും വൈറസ് ബാധ തടയാനാകുമെന്നുമുള്ള പ്രതീക്ഷയാണ് സര്‍ക്കാര്‍ പങ്കുവയ്ക്കുന്നത്. ഈ വൈറസില്‍ നിന്ന് ആരും സുരക്ഷിതരല്ലെന്നാണ് സാജിദ് ജാവിദിന്റെ കൊവിഡ് പരിശോധനാ ഫലം വ്യക്തമാക്കുന്നതെന്ന് ആരോഗ്യവക്താവ് മുനിറ വില്‍സണ്‍ പറഞ്ഞു.

Tags:    

Similar News