ഇന്നുമുതല്‍ ഹാജിമാര്‍ക്ക് മാത്രമായി ഉംറ തീര്‍ത്ഥാടനം പരിമിതപ്പെടുത്തി
ഹജ്ജ് കര്‍മത്തിനുശേഷം ചൊവ്വാഴ്ച (ദുല്‍ഹജ്ജ് 20) വരെ കാത്തിരിക്കണം. ചൊവ്വാഴ്ച മുതല്‍ ഉംറ ചെയ്യുന്നതിനുള്ള റിസര്‍വേഷന്‍ ബുക്കിംഗ് ഉംറ ആപ്പ് വഴി വീണ്ടും പുനരാരംഭിക്കുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
മക്ക: വെള്ളിയാഴ്ച മുതല്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് മാത്രമായി ഉംറ കര്‍മം പരിമിതിപ്പെടുത്തിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സൗദിക്കകത്തു നിന്നുള്ള ഹാജിമാരല്ലാത്തവര്‍ക്ക് ഹജ്ജ് കര്‍മം കഴിയും വരെ ഉംറ നിര്‍വ്വഹിക്കാന്‍ അനുമതിയില്ല.
ഹജ്ജ് കര്‍മത്തിനുശേഷം ചൊവ്വാഴ്ച (ദുല്‍ഹജ്ജ് 20) വരെ കാത്തിരിക്കണം. ചൊവ്വാഴ്ച മുതല്‍ ഉംറ ചെയ്യുന്നതിനുള്ള റിസര്‍വേഷന്‍ ബുക്കിംഗ് ഉംറ ആപ്പ് വഴി വീണ്ടും പുനരാരംഭിക്കുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
ബുധനാഴ്ച ദുല്‍ഹജജ് മാസപ്പിറവി കാണുന്നതനുസരിച്ചായിരിക്കും ഹജ്ജ് കര്‍മം തുടങ്ങുന്ന തീയതിയും അറഫാ സംഗമ തീയതിയും ബലിപെരുന്നാള്‍ ദിവസവും തീരുമാനിക്കുക. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശ്വാസകരമായും സുരക്ഷിതമായും ഉംറ കര്‍മത്തിനു അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാലയളയില്‍ ഉംറ കര്‍മം ഹാജിമാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര ഹാജിമാര്‍ക്ക് ഈ സമയങ്ങളില്‍ ഉംറ കര്‍മത്തിന് അനുമതി നല്‍കാതിരുന്നാല്‍, ഹറമിലെയും കഅബക്കരികിലെ മതാഫിലേയും തിരക്ക് കുറക്കാനും വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള ഹാജിമാര്‍ക്ക് പ്രയാസരഹിതമായി ഉംറ അടക്കുള്ള കര്‍മങ്ങള്‍ നര്‍വ്വഹിക്കുവാനും സാധിക്കും. ദുല്‍ഹജ്ജ് 20 ഓടെ ഹാജിമാരുടെ തിരക്കിന് ശമനമാവുമെന്നാണ് കണക്കുകൂട്ടല്‍.