ഹിമാചലില്‍ നിര്‍മാണത്തിലുള്ള തുരങ്കം തകര്‍ന്ന് നാലു തൊഴിലാളികള്‍ മരിച്ചു

അത്യാഹിതം നടക്കുമ്പോള് ആറു പേരായിരുന്നു തുരങ്കത്തില്‍ ജോലി ചെയ്തിരുന്നത്. ഇതില് ഒരാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Update: 2021-05-21 18:18 GMT

കുളു: ഹിമാചല്‍ പ്രദേശില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് നാലു തൊഴിലാളികള്‍ മരിച്ചു. സംഭവത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു. അത്യാഹിതം നടക്കുമ്പോള് ആറു പേരായിരുന്നു തുരങ്കത്തില്‍ ജോലി ചെയ്തിരുന്നത്. ഇതില് ഒരാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

നേപ്പാള്‍ സ്വദേശി ബബ്‌ലു, ഡാര്‍ജലിങ്ങില്‍നിന്നുള്ള നവീന്‍, ഹിമാചല്‍ പ്രദേശിലെ സിര്‍മാവൂരില്‍നിന്നുള്ള കുല്‍ദീപ്, കളു ജില്ലയില്‍നിന്നുള്ള അമര്‍ചന്ദ് എന്നിവരാണ് മരിച്ചത്.

കുളു ജില്ലയിലെ ഗര്‍സ ഭുന്ദറിന് സമീപം പഞ്ച നല്ലയിലാണ് വെള്ളിയാഴ്ച അപകടമുണ്ടായത്. എന്‍എച്ച്പിസിയുടെ ഹൈഡ്രോ പവര്‍ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് തുരങ്കം നിര്‍മിക്കുന്നത്.കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എന്‍എച്ച്പിസി



Tags:    

Similar News