പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി പരാതിക്കാരിയെ വെട്ടിക്കൊന്നു; പോലിസുമായി ഏറ്റുമുട്ടി

Update: 2024-12-18 03:06 GMT

ഉന്നാവ്: ഭാര്യയുടെ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങി അതിജീവിതയെ വെട്ടിക്കൊന്നു. പ്രതിയെ ഏറ്റുമുട്ടലിനൊടുവില്‍ പോലിസ് പിടികൂടി. ഇയാളുടെ കാലില്‍ വെടിയേറ്റിട്ടുണ്ട്. തിങ്കളാഴ്ച്ചയാണ് സംഭവമെന്ന് പോലിസ് അറിയിച്ചു. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഒരു മാസം മുമ്പാണ് പീഡനക്കേസില്‍ ഇയാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് ജാമ്യത്തില്‍ ഇറങ്ങിയ ഉടന്‍ കോടാലിയുമായി ചെന്ന് അതിജീവിതയെ വെട്ടിക്കൊല്ലുകയായിരുന്നു. കൊലക്ക് ശേഷം അല്‍പ്പസമയത്തിനകം പ്രതിയെ പിടിക്കാനായെന്ന് ഉന്നാവ് എസ്പി ദീപക്ക് ഭുക്കര്‍ പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും പിടിച്ചെടുത്തിട്ടുണ്ട്. ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് തന്നെ വ്യാജപീഡനക്കേസില്‍ കുടുക്കിയെന്നാണ് പ്രതി ആരോപിക്കുന്നത്.

Similar News