കാര്‍ഷിക നിയമം: യുപിയില്‍ ബിജെപി എംഎല്‍എ രാജിവച്ചു

Update: 2021-01-27 09:25 GMT

ലക്‌നൗ: കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് യുപിയില്‍ ബിജെപി എംഎല്‍എ രാജിവച്ചു. മുസഫര്‍നഗറിലെ മീരാപൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എ അവ്താര്‍ സിങ് ഭദാനയാണ് രാജിവച്ചത്. മീററ്റ്, ഫരീദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള മുന്‍ എംപിയായ അവ്താര്‍ സിങ് ഭദാന കേന്ദ്രത്തോട് ഈ അടുത്തായി അകല്‍ച്ചയിലായിരുന്നു. പാര്‍ട്ടി നയങ്ങളില്‍ പ്രതിഷേധിച്ച് നിയമസഭാ സീറ്റ് ഉള്‍പ്പെടെയുള്ള എല്ലാ പദവികളില്‍ നിന്നും രാജിവയ്ക്കുന്നതായാണ് ഭദാന പ്രഖ്യാപിച്ചത്. എന്നാല്‍, രാജിക്കത്ത് ബിജെപി നേതൃത്വം സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

UP BJP MLA announces resignation over farmer unrest

Tags:    

Similar News