യുപിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപി എംഎല്‍എയെ നാട്ടുകാര്‍ ഓടിച്ചു; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി വീഡിയോ
ലഖ്‌നോ: സ്വന്തം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപി എംഎല്‍എയെ ഗ്രാമീണര്‍ ഓടിച്ചു. മുസാഫര്‍നഗര്‍ ജില്ലയിലെ ഖതൗലി ംഎല്‍എക്കാണ് ഈ ദുരനുഭവമുണ്ടായത്. എംഎല്‍എയെ നാട്ടുകാര്‍ ഓടിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്.
ബിജെപി എംഎല്‍എയായ വിക്രം സിങ് സെയ്‌നി തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഗ്രാമത്തിലെത്തിയത്. എംഎല്‍എയെ കണ്ടതോടെ ഗ്രാമീണര്‍ പ്രകോപിതരായി. പുറത്തിറങ്ങിയ എംഎല്‍എ കാറില്‍ കയറ്റി ഓടിച്ചുവിടുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിവാദമായ കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട അതൃപ്തിയാണ് എംഎല്‍എക്കെതിരേ തിരിയാന്‍ ഗ്രാമീണരെ പ്രേരിപ്പിച്ചത്.
ഗ്രാമീണരുടെ പ്രതികരണത്തില്‍ ആദ്യം പ്രതികരിച്ചെങ്കിലും പിന്നീട് കൈകൂപ്പി മണ്ഡലം വിട്ടുപോകാന്‍ എംഎല്‍എ നിര്‍ബന്ധിതനായി.
വിവാദ പ്രസ്താവനകള്‍നടത്തി കുപ്രസിദ്ധനാണ് വിക്രം സിങ് സെയ്‌നി.
രാജ്യത്തിന് ഭീഷണിയായവരെ ബോംബിട്ട് കൊല്ലണമെന്ന ഇയാളുടെ 2019ലെ പ്രസ്താവന വലിയ വിവാദമായിരുന്നു. 'പശുക്കളെ കൊല്ലുന്നവരുടെ കാലൊടിക്കണം', 'നമ്മുടെ രാജ്യം ഹിന്ദുസ്ഥാനെന്നാണ് അറിയപ്പെടുന്നത്, അതുകൊണ്ട് അത് ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണ്'- എന്നിവയാണ് ഇയാളുടെ മറ്റ് വിവാദ പ്രസ്താവനകള്‍.
യുപിയില്‍ ഫെബ്രുവരി 10നാണ് തിരഞ്ഞെടുപ്പ് തുടങ്ങുന്നത്. ഏഴ് ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം മാര്‍ച്ച് 10ന് പ്രഖ്യാപിക്കും.