ലഖ്‌നൗ: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി 'ഇസ് ലാമിക തീവ്രവാദി'യാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബംഗ്ലാദേശില്‍ അഭയം തേടേണ്ടിവരുമെന്നും ബിജെപി നേതാവായ യുപി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ പാര്‍ലമെന്ററി കാര്യ മന്ത്രിയാണ് ശുക്ല ബാനര്‍ജി. 'അവള്‍ ഒരു ഇസ് ലാമിക തീവ്രവാദിയാണ്. പശ്ചിമ ബംഗാളിലെ ക്ഷേത്രങ്ങള്‍ തകര്‍ക്കാനും ദേവീദേവന്മാരെ അപമാനിക്കാനും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ നിര്‍ദേശപ്രകാരമാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെ'ന്നും പിടിഐ റിപോര്‍ട്ട് ചെയ്തു. മമതാ ബാനര്‍ജി ഭാരതീയതയില്‍ വിശ്വസിക്കുന്നില്ല. ഹിന്ദു ദേവതകളെയും ദേവതകളെയും അവര്‍ അപമാനിച്ചെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഭാരത് മാതാ കി ജയ്', 'വന്ദേമാതരം' എന്നിവ വിളിക്കുന്ന മുസ്‌ലിംകളെ രാജ്യത്ത് ആദരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പശ്ചിമ ബംഗാളില്‍ ഏപ്രിലിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
UP minister calls Mamata Banerjee 'Islamic terrorist'