ഇസ്രായേലിനെ സഹായിക്കാന്‍ ഇനി അമേരിക്കന്‍ സൈന്യവും: 3000 സൈനികര്‍ ഇസ്രായേലില്‍ എത്തും

ലെബനാനിലെ പുരാതന പള്ളി ബോംബിട്ട് തകര്‍ത്ത് സയണിസ്റ്റുകള്‍

Update: 2024-10-13 10:47 GMT

വാഷിങ്ടണ്‍: ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ തടയാന്‍ അമേരിക്കന്‍ സൈനികര്‍ ഇസ്രായേലിലേക്ക്. ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കാന്‍ കഴിയുന്ന വ്യോമപ്രതിരോധ സംവിധാനമായ ടിഎച്ച്എഎഡി പ്രവര്‍ത്തിപ്പിക്കാനാണ് അമേരിക്കന്‍ സൈനികര്‍ ഇസ്രായേലില്‍ എത്തുക. ഏകദേശം 3000 അമേരിക്കന്‍ സൈനികരായിരിക്കും ഇനി യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുക.

അതേസമയം, തെക്കന്‍ ലെബനാനിലെ പൗരാണിക മുസ്‌ലിം പള്ളി ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു. നബാത്തിയ പ്രദേശത്തെ കഫര്‍ തിബ്‌നിറ്റ് പള്ളിയാണ് സയണിസ്റ്റ് ബോംബാക്രമണത്തില്‍ തകര്‍ന്നത്. പ്രദേശത്തെ മറ്റു പല കെട്ടിടങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായതായി ലെബനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

തെക്കന്‍ ലെബനാനില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ഏഴ് സയണിസ്റ്റ് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപോര്‍ട്ടുകള്‍ പറയുന്നു. ജൂതന്‍മാരുടെ പ്രധാന അവധി ദിവസമായ യോന്‍ കുപ്പൂര്‍ ദിനത്തില്‍ മാത്രം അധിനിവേശ പ്രദേശങ്ങളിലേക്ക് 320 മിസൈലുകള്‍ അയച്ചതായി ഹിസ്ബുല്ലയും അറിയിച്ചു. ഞായറാഴ്ച്ച രാവിലെ മാത്രം 12 സൈനിക ഓപ്പറേഷനുകളാണ് ഹിസ്ബുല്ല നടത്തിയത്.


Tags:    

Similar News