ഇറാന്‍ കപ്പലുകള്‍ക്ക് നേരെ മുന്നറിയിപ്പ് വെടിയുതിര്‍ത്തതായി യുഎസ്
ഹൊര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ നാവികസേനയുടെ കപ്പലുകള്‍ക്ക് സമീപമെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് വെടികള്‍ ഉതിര്‍ത്തതെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
വാഷിങ്ടണ്‍: ഇറാന്‍ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നേവിയുടെ 13 കപ്പലുകള്‍ക്ക് നേരെ യുഎസ് കോസ്റ്റ് ഗാര്‍ഡ് 30ഓളം മുന്നറിയിപ്പ് വെടികള്‍ ഉതിര്‍ത്തതായി പെന്റഗണ്‍ അറിയിച്ചു.ഹൊര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ നാവികസേനയുടെ കപ്പലുകള്‍ക്ക് സമീപമെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് വെടികള്‍ ഉതിര്‍ത്തതെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇറാന്‍-യുഎസ് കപ്പലുകള്‍ തമ്മിലുണ്ടാവുന്ന മൂന്നാമത്തെ സംഘര്‍ഷമാണിത്. മേഖലയില്‍ ഇറാനിയന്‍ കപ്പലുകള്‍ സുരക്ഷാ ഭീതി സൃഷ്ടിച്ചതിനാലാണ് രണ്ടം തവണ മുന്നറിയിപ്പ് വെടികള്‍ പ്രയോഗിക്കേണ്ടി വന്നതെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
ഗൈഡഡ്മിസൈല്‍ അന്തര്‍വാഹിനി ജോര്‍ജിയയെ അനുഗമിച്ച് യുഎസ്എസ് മോണ്ടെറിയുള്‍പ്പെടെ ആറ് യുഎസ് സൈനിക കപ്പലുകളുടെ 137 മീറ്റര്‍ (450 അടി) അടുത്ത് ഇറാനിയന്‍ അതിവേഗ ബോട്ടുകള്‍ എത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് വെടി പ്രയോഗിച്ചതെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.