യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപിന് നെഞ്ചിടിപ്പേറുന്നു; ബൈഡന്‍ മുന്നോട്ട് തന്നെ
131 ഇലക്ടറല്‍ വോട്ടുകള്‍ നേടാന്‍ ബൈഡന് കഴിഞ്ഞെങ്കില്‍ 98 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപിന് ലഭിച്ചിട്ടുള്ളത്.
വാഷിങ്ടണ്‍: യുഎസിന്റെ 46ാം പ്രസിഡന്റായി വൈറ്റ് ഹൗസില്‍ ആരു അധികാരമേല്‍ക്കുമെന്ന കാര്യത്തില്‍ ലോകം ആകാംശയോടെ ഉറ്റുനോക്കുമ്പോള്‍ നിലവിലെ പ്രസിഡന്റും റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിന് നെഞ്ചിടിപ്പേറുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പ്രീപോള്‍ സര്‍വ്വേകള്‍ ശരിവെച്ച് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ മുന്നോട്ട് കുതിക്കുന്നുവെന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇരു ഭാഗത്തും ഉദ്വോഗവും പിരിമുറക്കവും ഉയര്‍ത്തുന്നതാണ്
ആദ്യഘട്ട ഫല സൂചനകള്‍. ട്രംപ് അനുകൂലികളുടെ നെഞ്ചിടിപ്പ് ഉയര്‍ത്തി ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ജോ ബൈഡന്‍ ആണ് മുന്നില്‍. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വൈറ്റ്ഹൗസിലെത്തുമെന്നായിരുന്നു പ്രീപോള്‍ സര്‍വ്വേ ഫലങ്ങള്‍. ഇതിനെ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. ആദ്യ മണിക്കൂറുകള്‍ ട്രംപിന് അനുകൂലമായിരുന്നുവെങ്കില്‍ പൊടുന്നനെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ഏറ്റവും അവസാനമായി ഫലം പുറത്തുവരുമ്പോള്‍ 85 ഇടത്താണ് ജോ ബൈഡന്‍ മുന്നിട്ട് നില്‍ക്കുന്നത്.61 ഇടത്തിലേക്ക് ട്രംപ് ഒതുങ്ങി. ഇവിടങ്ങളില്‍നിന്ന് 131 ഇലക്ടറല്‍ വോട്ടുകള്‍ നേടാന്‍ ബൈഡന് കഴിഞ്ഞെങ്കില്‍ 98 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപിന് ലഭിച്ചിട്ടുള്ളത്.
കഴിഞ്ഞ തവണ ട്രംപിന് മുന്നേറ്റം നേടാന്‍ സാധിച്ച സംസ്ഥാനങ്ങളില്‍ ഇക്കുറി ബൈഡന് മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് ഡെമോക്രാറ്റുകള്‍ക്ക് ആശ്വാസമാണ്. ഡെമോക്രാറ്റുകളുടെ കുത്തക ഇടങ്ങളാണ് കിഴക്ക് പടിഞ്ഞാറന്‍ ഭാഗത്തുള്ള സംസ്ഥാനങ്ങളും ബൈഡന് പിന്നില്‍ ഉറച്ച് നില്‍ക്കുന്നതാണ് ആദ്യ ഘട്ട ഫലങ്ങള്‍.
അതേസമയം റിപബ്ലിക്കന്‍സിനേയും ഡെമോക്രാറ്റുകളേയും പിന്തുണയ്ക്കുന്ന സ്വിങ്ങ് സ്‌റ്റേറുകളിലെ ഫലങ്ങളാകും വരും മണിക്കൂറില്‍ നിര്‍ണായകമായേക്കുക. ഫ്‌ളോറിഡ (29 ഇലക്ടറല്‍ വോട്ട്) ഒഹായോ (18 ), അയോവ (6), വിസ് (10) മിഷിഗണ്‍ (16), മിനിസോട്ട (10), ) നെവാഡ (6) അരിസോണ (11) പെന്‍സില്‍വാനിയ (20) ന്യൂഹാംഷെയര്‍ (4) നോര്‍ത്ത് കരോലിന (15) എന്നിവയാണ് സ്വിങ്ങ് സ്‌റ്റേറുകളായി കണക്കാക്കുന്നത്.
ഏറ്റവും കൂടുതല്‍ ഇലക്റ്ററല്‍ വോട്ടുകള്‍ ഉള്ള ഫ്‌ളോറിഡയും ടെക്‌സസും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. ട്രംപാണ് നിലവില്‍ ഈ സംസ്ഥാനങ്ങളില്‍ മുന്നിട്ട് നില്‍കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഫ്‌ളോറിഡയില്‍ വിജയിക്കാന്‍ സാധിച്ചതാണ് ട്രംപിന് നിര്‍ണായകമാണ്. ഇക്കുറി ഈ സംസ്ഥാനങ്ങളില്‍ ബൈഡന് ലീഡ് ഉയര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തി ട്രംപ് തന്നെ അമേരിക്കയില്‍ വീണ്ടും വൈറ്റ് ഹൗസിലെത്തുമാണ് കണക്കാക്കുന്നത്.