അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു

Update: 2024-07-18 05:49 GMT

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു. ബൈഡന്‍ ഐസൊലേഷനിലാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ബൈഡന് ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉള്ളു എന്നും ബൈഡന്‍ വാക്‌സിനും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചതാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജീന്‍ പിയറി അറിയിച്ചു. അതേസമയം ബൈഡന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നടക്കാനിരുന്ന ലാസ് വേഗസിലെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി.

ഈ സാഹചര്യത്തില്‍ അടുത്തതായി നടക്കാനിരുന്ന ലാസ് വേഗസിലെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി. അതേസമയം ജോലി തുടരുമെന്ന് ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മുമ്പ് രണ്ട് തവണ ബൈഡന് കൊവിഡ് പോസിറ്റീവായിട്ടുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച ബൈഡന്‍ ലാസ് വെഗാസിലെ പിന്തുണക്കാരെ സന്ദര്‍ശിക്കുകയും ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തിരുന്നു.

അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ഏറെ മുന്നിലാണെന്നാണ് സൂചനകള്‍. ഈ സാഹചര്യത്തില്‍ ബൈഡന് കൊവിഡ് ബാധിച്ചത് ഡെമോക്രാറ്റുകളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പെന്‍സില്‍വാനിയയിലെ കൊലപാതകശ്രമത്തിന് പിന്നാലെ ട്രംപിന്റെ ജനപ്രീതി വര്‍ധിച്ചുവെന്നും വിലയിരുത്തലുണ്ട്.





Tags:    

Similar News