യുപിയില്‍ നൂറു സീറ്റില്‍ മല്‍സരിക്കുമെന്ന് അസദുദ്ദീന്‍ ഉവൈസി
പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ യുപികളില്‍ മത്സരിക്കാനുള്ള സീറ്റുകള്‍ തിരഞ്ഞെടുത്തു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി നൂറു സീറ്റില്‍ മത്സരിക്കുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് തീരുമാനം. പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ യുപികളില്‍ മത്സരിക്കാനുള്ള സീറ്റുകള്‍ തിരഞ്ഞെടുത്തു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. എല്ലാ വിഭാഗങ്ങളില്‍ നിന്നും യോഗ്യരായവരെ മത്സരിപ്പിക്കും. മുസ്‌ലിംകളെ മാത്രമല്ല അമുസ്‌ലിംകളെയും സ്ഥാനാര്‍ത്ഥിയാമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലി പറഞ്ഞു. മുസ്‌ലിം വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടിയാണ് തങ്ങള്‍ മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഉത്തര്‍പ്രദേശ്, ഞങ്ങള്‍ വരികയാണ്' എന്ന് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട്, തെലങ്കാനയിലെ എഐഎംഐഎം നിയമസഭ കക്ഷി നേതാവ് അക്ബറുദ്ദീന്‍ ഒവൈസി ട്വിറ്ററില്‍ കുറിച്ചു.
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എഐഎംഐഎം പ്രധാനപ്പെട്ട അഞ്ചു സീറ്റുകള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് വേണ്ടത്ര ശോഭിക്കാനായില്ല.